നേഴ്‌സുമാരുടെ ഓറിയെന്റേഷന്‍ പേരിലും കഴുത്തറക്കല്‍;തട്ടിപ്പുകള്‍ അന്വോഷിക്കാന്‍ ഐറീഷ് സര്‍ക്കാരും.കാട്ടുകള്ളന്മാരെ വെള്ളപൂശാന്‍ വിശുദ്ധഗണങ്ങളും വിവാദ ബ്ലോഗറും

ലിജോ ജോർജ്

കോട്ടയം: ജോലിക്കായി വന്‍ തുക ഏജന്റിനു കൈമാറി അയര്‍ലന്റില്‍ പോയ നേഴ്‌സുമാര്‍ വഞ്ചിക്കപ്പെട്ടു മാസങ്ങളായി ജോലിയും ജീവിതസൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നു .കോടികൾ തട്ടിയെടുത്ത ഏജന്റുമാരുടെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ ഒന്നായൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു . കേരളത്തിൽ നിന്നും എത്തിയ 9 ഓളം നേഴ്‌സുമാര്‍ ഇപ്പോള്‍ ജീവിക്കുന്നത് പലരുടെയും സഹായത്താലാണ് മൂന്നുമാസമായി ഇവർക്ക് ജോലിയെക്കുറിച്ച് ഉറപ്പില്ല .വാർത്തകൾ പുറത്തുവന്നതോടെ ഭീഷണിയും ഉണ്ടായിരിക്കുന്നു .ഒന്നും പുറത്ത് പറയാതെ നേഴ്‌സുമാരെ ബ്ളാക്മെയിൽ ചെയ്യുന്നത്തിന്റെ അതിഗുരുതരമായ രഹസ്യങ്ങൾ ഉടൻ പുറത്തുവരുമെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ അയർലണ്ടിൽ ഏജൻറുമാർ വഴി എത്തുന്ന നേഴ്‌സുമാരെ കഴുത്തറുത്ത് പണം കൊയ്യുന്ന കൂടുതൽ വിവരങ്ങൾ പുറത്തേക്ക് . ഓറിയെന്റേഷൻ വഴിയും ടാക്സി കൂലി വഴിയും ഏജന്റുമാർ പാവം തൊഴിൽ അന്വോഷകരായ നേഴ്‌സുമാരെ ചതിക്കുന്നു .താലയിലാണ് ആദ്യമായി അയർലണ്ടിൽ എത്തുന്ന നേഴ്‌സുമാർക്ക് ഒരുമണിക്കൂർ ഓറിയെന്റേഷൻ .ഓരോ നേഴ്സിനോടും ഇതിനായി നൂറു യൂറോ വാങ്ങും .ഒരുമണിക്കൂർ ഓറിയെന്റേഷൻ എടുക്കാൻ വരുന്ന ആൾക്ക് നൂറു യൂറോ ഏജന്റ് കൊടുക്കും .പത്തുപേരുള്ള ഒരു ഗ്രൂപ്പിനാണ് ഓറിയെന്റേഷൻ എങ്കിൽ ക്ലാസ് എടുക്കുന്ന ആൾക്ക് കൊടുക്കുന്ന നൂറു യൂറോ കഴിഞ്ഞു ബാക്കി 900 ഏജന്റിന്റെ പോക്കറ്റിൽ എത്തുന്നു .താലയിൽ ഓറിയന്റേഷൻ ക്ലാസ് എടുത്തിരുന്നത് ഒരു മെയിൽ നേഴ്സ് ആയിരുന്നു .ഏജന്റിന്റെ കഴുത്തറപ്പൻ കഥ മനസ്സിലാക്കിയതോടെ അദ്ദേഹം ആ പരിപാടി നിർത്തുകയും ഇപ്പോൾ ഓറിയെന്റേഷൻ ലൂക്കനിലേക്ക് മാറ്റുകയും ഒരു വനിത നേഴ്സ് ക്ലാസ് എടുക്കാനും തുടങ്ങി.ഇവരും തട്ടിപ്പിന് കൂട്ട് നിൽക്കെയാണ് എന്നാണ് ആരോപണം .

Also Read :കിടപ്പാടം പണയം വച്ച് അയര്‍ലന്റിലെത്തിയത് നേഴ്‌സായി കുടുംബം പുലര്‍ത്താന്‍; ജോലിയുമില്ല ഭക്ഷണവുമില്ല; പരാതി പറഞ്ഞാല്‍ ഭീഷണിയും അസഭ്യവും; ഒലിവര്‍ പ്‌ളേസ്‌മെൻ്റിൻ്റെ ചതി 

അതിനിടെ നേഴ്‌സുമാരെ കൊണ്ടുവന്നു കൊടും ചതി ചെയ്ത ഒലിവർ പ്ളേസ്മെന്റിലെ നടത്തിപ്പുകാരെ വെള്ളപൂശാൻ വിശുദ്ധ പശുക്കളും വിവാദ ബ്ലോഗറും അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു .ഇവരിൽ നിന്നും വാങ്ങിയ ലക്ഷങ്ങളുടെ പരസ്യവും പെയ്ഡ് വാർത്തക്കും നന്ദിയും കടപ്പാടിനും വേണ്ടി ദാസ്യപ്പണി എടുത്തുകൊണ്ട് പുതിയ തട്ടിപ്പ് കഥകളുമായി വീണ്ടും സജീവമായി .നേഴ്‌സുമാരെ ചതിച്ച ഏജൻസിക്കുവേണ്ടി പരസ്യം നല്കിയതും അയർലന്റിലെ മലയാളം ബ്ളോഗുകൾ ആണ്‌.മൂന്നുമാസത്തോളം ആയിട്ടും നേഴ്‌സുമാർക്ക് ജോലികിട്ടാതെ കഷ്ടപ്പെടുന്ന അവസരത്തിലും ആ സത്യത്തെ മറച്ചുവെച്ചുകൊണ്ട് ഐറീഷ് മലയാളി എന്ന ബ്ളോഗിന്റെ ഉടമ റെജി.സി. ജേക്കബ് എന്ന മലയാളിയാണ്‌ ഏജന്റുമാരുടെ തട്ടിപ്പിന് പരസ്യ പിന്തുണ സ്ഥിരമായി നൽകുന്നത് .ഇതേ റിക്രൂട്ട്മെന്റ് ഏജന്റിന്റെ പരസ്യം ഇതിലെ പെയിഡ് വാർത്തയായി വരുന്നു. മാത്രമല്ല നേഴ്സുമാർ ജോലിയും, കൂലിയും, താമസവും, ഭക്ഷണവും ഇല്ലാതെ തൊഴിൽ തട്ടിപ്പിനിരയായ അയർലന്റിൽ നരകിക്കുമ്പോൾ അവരെ കളിയാക്കുകയും കുറ്റപ്പെടുത്തിയും റെജിയുടെ പത്രം വാർത്ത നല്കി.തട്ടിപ്പ് പുറത്തു വന്നിട്ടും പരസ്യമായി ഏജൻസിക്കാർക്കായി വാർത്ത എഴുതിയത് ഐറീഷ് മലയാളികളിൽ വ്യാപക പ്രതിഷേധം ഉണ്ടാക്കിയപ്പോൾ പിന്മാറിയ റജി വീണ്ടും തട്ടിപ്പുകാരെ വെള്ളപൂശാൻ പുതിയ കഥകാലുമായും രംഗത്ത് എത്തി.ചില സംഘടനയുടെ പരസ്യം ഉള്ളതിനാൽ അവർക്ക് എതിരെ എഴുതാൻ പാടില്ലാ എന്ന തെളിവുകളും സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നു . അതിനിടെ ഐറീഷ് സർക്കാരും തട്ടിപ്പിനെക്കുറിച്ച് അന്വോഷിക്കാൻ തുടക്കം കുറിച്ചതായി സൂചനയുണ്ട്.OLIVER INNOCENT

കോട്ടയം ഏറ്റുമാനൂരിലേ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്നെ സ്ഥാപനം വഴിയും മറ്റു ചില ഏജന്റുമാർ വഴിയുമാണ് നിരവധി നേഴ്‌സുമാര്‍ അയര്‍ലന്റില്‍ വന്നിരിക്കുന്നത്. അയര്‍ലന്റിലേക്കുള്ള റിക്രൂട്ട്‌മെന്റ്, ജോലിക്കായുള്ള വിമാന ചിലവ്, ജോലിക്കായി വന്നാല്‍ താമസം ശരിയാകുന്നതുവരെയുള്ള പാര്‍പ്പിടം എല്ലാം സൗജന്യമായി തൊഴിലുടമ നല്‍കും എന്നിരിക്കേ ഏജന്‍സി 4.5 മുതല്‍ 10 ലക്ഷം രൂപ വരെ പലരില്‍ നിന്നും പണം വാങ്ങിക്കുന്നു. പണം വാങ്ങിയ ശേഷം അയര്‍ലന്റില്‍ കൊണ്ടുവരുന്ന ആദ്യ കാലത്ത് ഉള്ളവര്‍ക്ക് ഇവര്‍ ജോലി ഏര്‍പ്പാട് ചെയ്തിരുന്നു. പിന്നീട് അയര്‍ലന്റില്‍ തൊഴില്‍ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് പണത്തിന്റെ ആര്‍ത്തിയില്‍ നേഴ്‌സുമാരേ ചതിക്കുകയായിരുന്നു. അവസാനം ഇവര്‍ എത്തിച്ച നേഴ്‌സുമാര്‍ക്ക് തൊഴിലോ പാര്‍പ്പിടമോ ഭക്ഷണമോ പോലും ഇല്ല.

Also Read :തട്ടിപ്പിനിരയായ നേഴ്സുമാർക്ക് ഏജൻറിന്റെ ഭീഷണി!അയർലണ്ട് നേഴ്സിംഗ് തട്ടിപ്പിന്റെ സൂത്രധാരൻ മെയിൽ നേഴ്സ്.ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്

വി.ഫോർ വാർത്ത എന്ന ബ്ളോഗ് പത്രം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാണുള്ളത്.ഇതിന്റെ ഔദ്യോഗിക വിലാസവും മെയിൽ വിലാസവും പരസ്യപ്പെടുത്തി നാട്ടിൽ നിന്നും പെൺകുട്ടികളുടെ ബയോഡാറ്റകളും പാസ്പോർട്ടും നൂറുകണക്കിന്‌ വാങ്ങിയത് അതി ഗുരുതരമാണ് . നിരവധി പേരുടെ വ്യക്തിപരമായ വിവരങ്ങളും പാസ്പോർട്ടും നിയമ വിരുദ്ധമായി ഈ പത്രവും ശേഖരിച്ചു.ഇവരുടെ പങ്കും സംശയകരമാണ് .സാമൂഹ്യ പ്രവർത്തകർ ഈ തട്ടിപ്പിനെക്കുറിച്ച് അന്വോഷിക്കണം എന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തുണ്ട്.അയർലണ്ട് മലയാളി കമ്യുണിറ്റികളെ ചതിച്ചു നേട്ടം കൊയ്യുന്ന വിവാദ ബ്ലോഗർ ദിവസവും രംഗത്തുണ്ട്.ബ്ലോഗ്ഗർക്കിപ്പോൾ തിണ്ണമിടുക്കല്ല ഉള്ളത് ദാസ്യപ്പണിയിലൂടെ യൂറോപ്യൻ നിയമം എന്നൊക്കെ പറഞ്ഞു ഭീഷണി വാർത്ത എഴുത്തിലേക്ക് തിരിഞ്ഞും കള്ളന്മാരെ വിശുദ്ധീകരിക്കാൻ തുടങ്ങി .ചില വിവാദ കമ്യുണിറ്റി സാമ്പത്തിക തട്ടിപ്പിലൂടെ അയർലണ്ട് മലയാളികളെ ചതിക്കുന്ന രഹസ്യങ്ങൾ ഉടൻ പുറത്തേക്ക് വരുമെന്നറിയുന്നു .അപ്പോൾ കാമറ കണ്ണുകൾ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ കൂടുതൽ ക്ലാരിറ്റിയോടെ വീണ്ടും പുറത്തുവറാൻ സാധ്യതയുണ്ട് . മിക്ക എന്ന സംഘടനയുടെ പേരിൽ നേഴ്‌സുമാരെ സന്ദർശിച്ചവരുടെ ഇടപെടൽ ദുരൂഹമാണ് .വിവാദബ്ലോഗ്ഗറും സംഘടനയിലെ ചിലരുടെ ഗൂഢാലോചനയും പോലീസ് നിരീക്ഷണത്തിലാണ് .ഈ സംഘടനയിലെന്നു പറഞ്ഞു പോയവരിൽ ചിലർ നേഴ്‌സിങ് തട്ടിപ്പിലെ മറ്റൊരു ഞെട്ടിക്കുന്ന തട്ടിപ്പിൽ ഉണ്ട് എന്നും സൂചനയുണ്ട് .വിവാദബ്ലോഗറുടെ പെയ്ഡ് വാർത്തകൾ ഷെയർ ചെയ്യുവാൻ രഹസ്യ തീരുമാനവും എടുത്തതതായി സോഷ്യൽ മീഡിയ പ്രചാരണവും തുടങ്ങി .IRISHMALAYALI-REJI-JACOB

കേരളത്തില്‍ നിന്നും നിരവധി നേഴ്‌സുമാരേ വ്യാജ ഐ.ഇ.എല്‍.ടി.എസ് രേഖകള്‍ ഉണ്ടാക്കി നല്കി വിദേശത്തേക്ക് കടത്തി. ഒരു വ്യാജ ഐ.ഇ.എല്‍.ടി.എസിനു 25 മുതല്‍ 30 ലക്ഷം രൂപവരെയാണ് നേഴ്‌സുമാരില്‍ നിന്നും വാങ്ങിച്ചത്. ഇവരില്‍ നിരവധി പേര്‍ പിടിക്കപ്പെട്ടു. ചിലര്‍ ജോലിക്ക് ചെന്നതിന്റെ അടുത്ത ദിവസം തന്നെ പോലീസ് പിടിയിലായ സംഭവം ഉണ്ടായി. നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങി. എല്ലാം രഹസ്യമായി. തട്ടിപ്പിനു കൂട്ടു നിന്നതിനാല്‍ 30 ലക്ഷവും യാത്രാ കൂലിയും ഒക്കെ പോയ നേഴ്‌സുമാരും കുടുംബവും എല്ലാം രഹസ്യമാക്കി വയ്ക്കും. ഇത് വീണ്ടും വീണ്ടും റിക്രൂട്ടിങ്ങ് ഏജന്‍സിക്ക് തട്ടിപ്പിനായി കളമൊരുക്കി. ഒലിവര്‍ പ്‌ളേസ്‌മെന്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിക്കുന്നു. ദുബൈയില്‍ വരെ കൊണ്ടുപോയി നേഴ്‌സുമാരേ വ്യാജ ഐ.ഇ.എല്‍.ടി.എസ് എടുപ്പിച്ചിട്ടുണ്ട്. അവിടെ വ്യാജ സര്‍ട്ടിഫികറ്റ് കൊടുക്കന്ന മാഫിയയുമായി അടുത്ത ബന്ധമാണ് കേരലത്തിലേ റിക്രൂട്ടിങ്ങ് കമ്പിനിക്കുള്ളത്.ജനുവരി പതിനാലിനും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റില്‍ പിടിക്കപ്പെട്ട ഒരു നേഴ്‌സ് അയര്‍ലന്റിലെ ലൂക്കനില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചയയ്ച്ചിരുന്നു .അവരും വന്നത് ഒലിവര്‍ പ്‌ളേസ്‌മെന്റ് വഴി എന്നായിരുന്നു .

Also Read :നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറ ഉത്തരവിട്ടു; തട്ടിപ്പുകാര്‍ കുടുങ്ങി…! വ്യാജ രേഖ നിര്‍മ്മാണം, മനുഷ്യ കടത്ത്, വിദേശ ജോലി തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങള്‍

കിടപ്പാടവും, ആഭരണവും, കെട്ടുമാലയടക്കം പണയം വയ്ച്ചാണ് നൂറുകണക്കിനു പേര്‍ ഏജന്റുമാര്‍ക്ക് പണം നല്കിയത്. ഫ്രീയായി ലഭിക്കേണ്ട റിക്രൂട്ട്‌മെന്റിന്റെ ഇടയില്‍ നിന്ന് ഇവര്‍ 5-10 ലക്ഷം വരെ കോഴ വാങ്ങിക്കാന്‍ തുടങ്ങി. ഇവര്‍ക്ക് നോര്‍ക്കയുടേയും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റേയും അനുമതി ഇല്ല. അയര്‍ലന്റിലെ അധികൃതരേ പറ്റിക്കാന്‍ ഹെഡ് ഓഫീസ് കേരളത്തിലും, നാട്ടിലേ അധികൃതരേ പറ്റിക്കാന്‍ ഹെഡ് ഓഫീസ് അയര്‍ലന്റിലും എന്നു കള്ളം പറയും. അങ്ങിയ മലയാളി പ്രവാസികളായ ഏതാനും പേര്‍ പ്രവാസ ജീവിതത്തിനായി എത്തുന്നവരേ കൊള്ളയടിച്ചു. കേരളത്തിലേ റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ ആസ്തികള്‍ നൂറുകണക്കിന് കോടിയാണ്. ഭൂമി, തോട്ടം, ഫ്‌ളാറ്റുകള്‍, ഷോപ്പിങ്ങ് കോമ്പ്‌ളക്‌സ്, വാഗമണില്‍ നിയമ വിരുദ്ധമായി പണിയുന്ന കോടികളുടെ റിസോട്ട്..എന്നിങ്ങനേ പോകുന്നു കുന്നു കൂടുന്ന സമ്പത്ത്.

അയര്‍ലന്റിലേ നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറ ഉത്തരവിട്ടിരുന്നു . അയര്‍ലന്റില്‍ താമസിക്കുന്ന ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്‌ളേസ്‌മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെയാണ് ഡി.ജി.പിക്ക് പരാതിയും അന്വോഷണവും നടക്കുന്നത് .പൊതു പ്രവര്‍ത്തകനായ നവാസ് പായിച്ചറ ഡി.ജി.പി ലോകനാഥ് ബഹറയുമായി കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് 30 മിനുട്ടോളം കൂടികാഴ്ച്ച നടത്തുകയും, 3പേജുകളില്‍ ടൈപ്പ് ചെയ്ത പരാതിയും അനുബന്ധ രേഖകളും കൈമാറുകയായിരുന്നു. ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ്, പ്രവാസി ശബ്ദം, ഓണ്‍ലൈനുകള്‍ പുറത്തുവിട്ട വാര്‍ത്തയാണ് വന്‍ തട്ടിപ്പ് പുറം ലോകത്ത് എത്തിച്ചത്. 16വരെ വന്ന ഞങ്ങളുടെ വാര്‍ത്തകളും ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കുകയും, ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തു.

പരാതിക്കാര്‍ കഴിഞ്ഞ 10വര്‍ഷങ്ങളായി പല പേരുകളിലും മറ്റുമായി അയര്‍ലന്റിലേക്ക് നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് നടത്തുകയും നിയമ വിരുദ്ധമായി നേഴ്‌സുമാരില്‍ നിന്നും വന്‍ തുക കൈക്കലാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അയര്‍ലന്റിലേ തൊഴിലുടമ റിക്രൂട്ട്‌മെന്റ് ചിലവുകള്‍ മുഴുവന്‍ ഇവര്‍ക്ക് നല്കുന്നത് വാങ്ങിയ ശേഷമാണ് ഫ്രീയായി നടത്തേണ്ട റിക്രൂട്ട്‌മെന്റില്‍ 5യും 10ലക്ഷവും 15 ലക്ഷവും വരെ വാങ്ങിയിരിക്കുന്നത്. ഒലിവര്‍ റിക്രൂട്ടിങ്ങ് ഏജന്‍സിയും മറ്റ് 5ഓളം വിവിധ സ്ഥാപനങ്ങളും ചേര്‍ന്ന് 500 കോടി രൂപ മലയാളി നേഴ്‌സുമാരില്‍ നിന്നും സമാഹരിച്ച വന്‍ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും ഡി.ജി.പി ക്രൈംബ്രാഞ്ച അന്വേഷണത്തിന് ഉത്തരവിട്ട കുറിപ്പില്‍ നോട്ട് ചെയ്യുന്നു.

തട്ടിപ്പുകാരുടെയും കൊള്ളക്കാരുടെ കൂട്ടാളികളുടെയും ഫോട്ടോകൾ മാത്രമല്ല എല്ലാ വിവരവും പുറത്തുവരും .പാവപ്പെട്ട നേഴ്‌സുമാരെ ചതിച്ചും വഞ്ചിച്ചും പണം ഉണ്ടാക്കാൻ പെയ്ഡ് വാർത്തകൾ -പരസ്യങ്ങൾ ,തട്ടിപ്പിനെ വെള്ളപൂശാനും ക്രിമിനൽ കൂറ്റത്തെ മറക്കാനും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നവരുടെ ഫോട്ടോകൾ മാത്രമല്ല എല്ലാം പുറത്ത് വരുകതന്നെ വേണം .തട്ടിപ്പുകാരുടെ പണം വാങ്ങുന്നവന് അവരുടെ തിണ്ണമിടുക്കിൽ -ദാസ്യപ്പണി തന്നെ ടുക്കേണ്ടി വരും .ഇവർ മാത്രമല്ല കൂടുതൽ പേര് തട്ടിപ്പിൽ ഉൾപ്പെട്ടതായാണ് വിവരങ്ങൾ . വ്യാജ പരസ്യം കൊടുത്തവരും പെയ്ഡ് വാർത്ത എഴുതിയവരും തട്ടിപ്പിൽ പ്രതികളാകാൻ സാധ്യതയുണ്ട് .അതേപോലെ തന്നെ അയർലണ്ട് സർക്കാരിനെ തന്നെ ഞെട്ടിക്കുന്ന പുതിയ തട്ടിപ്പിന്റെ വിവരങ്ങളും മറനീക്കി പുറത്തുവരുകയാണ് എന്നും സൂചനയുണ്ട്.

Top