:വെബ്സൈറ്റ് പണിയാന്‍ നല്കിയിട്ട് ബിസിനസ് പൂട്ടുകയും കുടുംബം തകരുകയും ചെയ്ത നിരവധി മലയാളികളെ ചതിച്ച ടെക്കികളെ പറ്റി സൂചനകള്‍.പ്രവാസികളെ കബളിപ്പിച്ച് ഐ.ടി മേഖലയില്‍ തട്ടിപ്പുകള്‍ നടത്തി വന്‍ തുക കവര്‍ന്നെടുക്കുന്ന സംഘത്തെ കുറിച്ചാണ് വിവരങ്ങള്‍ ലഭ്യമായത്. പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും വെബ്സൈറ്റുകള്‍ നന്നാക്കാനും, ഉണ്ടാക്കി നല്കാനും എന്ന് പറഞ്ഞ് നടത്തുന്ന തട്ടിപ്പിലുടെ വന്‍ തുകയാണ് ഇതുവരെ തട്ടിപ്പു നടത്തിയത്.
ഇത്തരത്തില്‍ ചതിക്കപ്പെട്ട 4 പേരാണ് പരാതി നല്കിയിട്ടുള്ളത്. അടുത്ത ദിവസം തന്നെ പോലീസ് ഇവരുടെ പേരുകള്‍ പുരത്തുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.വ്യക്തികളുടേയും. വിവിധ സ്ഥാപനങ്ങളുടേയും, സംഘടനകളുടേയും ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ മോഷ്ടിക്കുക, വെബ്സൈറ്റുകള്‍ തട്ടിയെടുത്ത് വന്‍ തുക പ്രതിഫലം ആവശ്യപ്പെടുക, വെബ് സൈറ്റുകള്‍ നശിപ്പിക്കുകയും കേട് വരുത്തുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘത്തെ കുറിച്ച് നിരവധി പരാതികള്‍ കേരളാ പോലീസില്‍ ലഭിച്ചിട്ടുണ്ട്.തട്ടിപ്പ് നടത്തിയെന്നു പറയപ്പെടുന്നതില്‍ ഒരാള്‍ ഒരു വര്‍ഷം മുമ്പ് അയര്‍ലന്റിലെ മത സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ ലൈഗീകമായി പീഡിപ്പിച്ച സംഭവം ഉണ്ടായിരുന്നതായി ആരോപണം ഉണ്ട്. മതാധ്യാപകനായിരുന്ന ഇയാളെ ഉടന്‍ പുറത്താക്കുകയും ചെയ്തിരുന്നത്രേ .
ഗള്‍ഫിലും, കേരളത്തിലുമുള്ള നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വെബ്സൈറ്റ് നിര്‍മ്മാണത്തിന്റേയും, മെയിറ്റയിനസിന്റേയും മറവില്‍ പ്രതികള്‍ കൈക്കലാക്കിയെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.
തട്ടിപ്പിന്റെ സൂത്രധാരന്മാരായുള്ള രണ്ട് ആളുകള്‍ അയര്‍ലണ്ട് മലയാളികളാണെന്ന് വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചു.ഇതുമായി ബന്ധപ്പെട്ട് ചില പരാതിക്കാരുടെ മൊഴികള്‍ പോലീസിന് ലഭ്യമാവുകയും ചെയ്തു. അയര്‍ലന്റ് മലയാളികളായ 2പേര്‍ക്കെതിരെ 2014ല്‍ ദില്ലി പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് 2കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നിലവിലിരിക്കെ ഡസന്‍ കണക്കിന് തട്ടിപ്പുകളാണ് പിന്നീടും ഇതേ പ്രതികള്‍ വഴി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അയര്‍ലന്റിലുള്ള പ്രതികള്‍ ഒരു മലയാള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുകയും അതിന്റെ മറവിലൂടെ ബിസിനസ് തടിപ്പുകള്‍ നടത്തുകയുമാണ് ചെയ്തു വരുന്നത്. മലയാളം ഓണ്‍ലൈന്‍ പത്രത്തിന്റെ ഉടമസ്ഥരായി ഇവര്‍ പരസ്യമായി രംഗത്തുവരാറില്ല. പ്രതികള്‍ അയര്‍ലന്റിലെ ഒരു മലയാളി വനിതാ നേഴ്സിനെ ഉപയോഗിച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇവര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് റിപോര്‍ട്ടുകള്‍ ഉണ്ട്.പ്രതികള്‍ക്ക് സ്വന്തമായി നടത്തുന്ന ന്യൂസ് പോര്‍ടലിന്റെ വാര്‍ത്തകള്‍ ഷേര്‍ ചെയാനാണ് പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തട്ടിയെടുത്ത് ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നത്.
വെബ്സൈറ്റ് നിര്‍മ്മിച്ച് ഫേസ്ബുക്കുമായി കനക്ട ചെയ്യാന്‍ സൈറ്റുടമയുടെ പ്രൊഫൈല്‍ ഐ.ടിക്കാര്‍ക്ക് നല്കണം. അതിലൂടെയാണ് സൈറ്റിനെ ഫേസ്ബുക്കുമായി ലിങ്ക് ചെയ്യിപ്പിക്കുക. ഈ പഴുത് ഉപയോഗിച്ചാണ് നൂറുകണക്കിന് ഗ്രൂപ്പുകള്‍ ഇവര്‍ തട്ടിയെടുത്തത്. പ്രൊഫൈലുകള്‍ കൊടുത്തവര്‍ നാളുകള്‍ കഴിഞ്ഞാവും തന്റെ ഗ്രൂപ്പുകള്‍ ചെക്ക് ചെയ്യുക. അപ്പോള്‍ കാണില്ല. എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും ആറിയത്തുണ്ടാകില്ല. മാത്രമല്ല ഫേസ്ബുക്കില്‍ പരതിയാലും ആ ഗ്രൂപ്പ് ഒരിക്കലും കാണില്ല.ചതിയന്മാരായ ടെക്കികള്‍ അതിന്റെ പേരുപോലും മാറ്റി കഴിഞ്ഞിരിക്കും. അതിന്റെ യഥാര്‍ഥ ഉടമയെ ആ ഗ്രൂപ്പില്‍ നിന്നും ബ്ളോക്കും ചെയ്തിരിക്കും. സൈബര്‍ ലോകത്തെ നീച പ്രവര്‍ത്തികള്‍ നടത്തിവരുന്ന 2അയര്‍ലണ്ട് മലയാളികള്‍ക്കെതിരേയുള്ള പരാതിയില്‍ പോലീസിന്റെ നറ്റപടികള്‍ നടക്കുകയാണ്. ഇവരുടെ പാസ്പോര്‍ട്ടും ഇന്ത്യയിലേക്കുള്ള യാത്രാ രേഖകളും കണ്ടുകെട്ടാനും പരാതിയുണ്ട്.
പ്രവാസി മലയാളികള്‍ക്കും, സംഘടനകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും വെബ്സൈറ്റ് നിര്‍മ്മിച്ചു നല്കാമെന്നും, നിലവിലുള്ള വെബ്സൈറ്റുകള്‍ മെയിന്റയിനന്‍സ് നടത്താമെന്നും പറഞ്ഞ് സമീപിക്കുകയാണ് പ്രതികളുടെ പരിപാടി.ഇതില്‍ ഒരാള്‍ കേരളത്തില്‍ സോഷ്യല്‍ മീഡിയായില്‍ സജീവമായ ഒരു പ്രഗല്‍ഭനായ ചെറുപ്പക്കാരന്‍ എം എല്‍ എ യുടെ പേരും ദുരുപയോഗം ചെയ്യുന്നു.എം എല്‍ എ യുടെ കൂടെ പടിച്ചു. ഈ എം എല്‍ യുടെ കൂടെ പഠിച്ചതിന്റെ രേഖകളും -ചിലയിടത്ത് എം എല്‍ എ യുടെ നമ്പറും -അദ്ദേഹത്തിന്റെ മൊബൈലില്‍ വിളിക്കാനും ചോദിക്കാനും നമ്പറും കൊടുത്ത് വിശ്വാസത്തില്‍ എടുക്കും. വെബ് സൈറ്റ് നിര്‍മാണത്തിനായി ഇതിനായി വന്‍ തുകകള്‍ വാങ്ങിക്കുകയും ചെയ്യും. വെബ്സൈറ്റുകളുമായി ബന്ധപ്പെടുത്താമെന്ന് പറഞ്ഞ് ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് വാങ്ങിക്കും. ഇതിനായി ഇവരോട് അടുപ്പമുള്ള സ്ത്രീകളേകൊണ്ടു പോലും സംസാരിപ്പിക്കും. ഒരു വെബ്സൈറ്റില്‍ ഫേസ്ബുക്ക് പേജ് ബന്ധിപ്പിക്കണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൂടിയേ തീരൂ എന്നാണ് പറഞ്ഞ് ധരിപ്പിക്കുക. തുടര്‍ന്ന് ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് കിട്ടി കഴിഞ്ഞാല്‍ അത്തരം പേജുകളില്‍ എഡിറ്റ് ചെയ്യുകയും, നിയമ വിരുദ്ധമായതും, അപമാനകരമായതുമായ പോസ്റ്റുകളും ചിത്രങ്ങളും ഇട്ട് സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത് വയ്ക്കുകയും ചെയ്യും. തുടര്‍ന്ന് ഇത്തരം ആളുകളുടെ ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പുകളും തട്ടിയെടുക്കും. ലക്ഷക്കണക്കിന് മെമ്പര്‍മാര്‍ ഉള്ള ഗ്രൂപ്പുകള്‍ പോലും പ്രതികള്‍ തടിയെടുത്ത് സ്വന്തമാക്കും.
ഇതില്‍ ഏറ്റവും വിവാദമായ സംഭവം പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന ആഗോള സംഘടനയുടെ ഒരു ലക്ഷം ആളുകള്‍ ഉള്ള ഗ്രൂപ്പ് തട്ടിയെടുക്കല്‍ ആയിരുന്നു. സംഘടനയുടെ എല്ലാ നേതാക്കളേയും അഡ്മിന്‍ സ്ഥാനത്തുനിന്നും പുറത്താക്കി പ്രതികള്‍ അഡ്മിനായി. സംഘടനയുമായി ചങ്ങാത്തം കൂടി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും വെബ്സൈറ്റ് നിര്‍മ്മാണമെന്ന് പറഞ്ഞ് വഞ്ചിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കോടിക്കടുത്ത് നഷ്ടപരിഹാരത്തിനായുള്ള നിയമ നടപടികള്‍ അയര്‍ലണ്ടിലെ 2മലയാളികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നുകയാണ്. അമേരിക്കയിലെ പ്രമുഖ പ്രവാസി മലയാളികളില്‍നിന്നും ലക്ഷങ്ങള്‍ പണം വാങ്ങി അയര്‍ലണ്ടിലെ 2മലയാളികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വെബ്സൈറ്റ് ഉണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ അമേരിക്കന്‍ മലയാളികളുടെ ബിസിനസ് തട്ടിയെടുത്തു എന്നും പരാതിയുണ്ട്. 1 കോടീരൂപയാണ് അയര്‍ലന്റിലെ 2 പ്രതികളോടും ഈ കേസ് തീര്‍ക്കാന്‍ ഒത്തു തീര്‍പ്പിനായി വയ്ച്ചിരിക്കുന്നത്.
100 ലധികം ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയതായാണ് ആരോപണം ഉയരുന്നത്. യതാര്‍ഥ ആളുകളെ പുറത്താക്കി സ്വയം അഡ്മിനാവുകയാണ് ഇവര്‍ ചെയുന്നത്. ഡസന്‍ കണക്കിന് മലയാളി സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ഇപ്പോഴും ഇവരുടെ കൈവശമുണ്ട്. ഈ സൈറ്റ് ഉടമസ്ഥരുടെയും സ്ഥാപനങ്ങളുടേയും ഫേസ്ബുക്ക് ഗ്രൂപ്പുകളും ഇവരുടെ കൈവശമാണ്. ഐ.ടി മേഖലയേ കുറിച്ച് അറിവില്ലാത്തതിനാല്‍ ചെറിയ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ക്ക് പോലും പതിനായിരക്കനക്കിന് രൂപയാണ് ഇവര്‍ വാങ്ങിക്കുന്നത്. കൂടാതെ സെര്‍വര്‍ ചാര്‍ജ്ജായി മാസം വന്‍ തുക വാങ്ങിക്കുന്നു. ഡൊമൈന്‍ തുകകളും വന്‍ തോതില്‍ വാങ്ങിക്കുന്നു. വര്‍ഷം 100ഡോളര്‍ പോലും വരാന്‍ സാധ്യതയില്ലാത്ത സൈറ്റുകള്‍ക്ക് പോലും 5000 ഡോളര്‍ വരെ ഇവര്‍ തട്ടിപ്പ് നടത്തി വാങ്ങിക്കുന്നു. സൈറ്റുകള്‍ കേട് വരുത്തുക, തുടര്‍ന്ന് അത് നന്നാക്കാന്‍ ഭീമമായ തുക ആവശ്യപ്പെടുക എന്നതും ഇവരുടെ പരിപാടിയാണ്.
തട്ടിപ്പിലെ പ്രധാന പ്രതികളില്‍ ഒരാള്‍ പാലാക്കാരന്‍ ആണ് .ഇയാളുടെ നിരവധി തട്ടിപ്പുകള്‍ ഇതിനുമുന്‍പേ അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ സുപരിചിതമാണ് .ഒരേ അപ്പര്‍ട്ട്മെന്റില്‍ താമസിച്ച മലയാളി നാട്ടില്‍ പോയപ്പോള്‍ അവരുടെ ലെറ്ററുകള്‍ ലെറ്റര്‍ ബോക്സില്‍ നിന്നും അടിച്ചുമാറ്റി വ്യാജ വാര്‍ത്തക്കളും പരാതികളും മെനഞ്ഞിരുന്നു .ലെറ്ററിലെ വിവരങ്ങള്‍ മനസിലാക്കി ഐറീഷ് സിറ്റിസണ്‍ഷിപ്പ് അപേഷകള്‍ തള്ളിച്ചു കളയാന്‍ വ്യാജമായ പരാതികളും മറ്റും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെനിലേക്ക് അയക്കുകയും ‘മലയാളികള്‍ ഒടിപ്പോയി എന്നോക്കെ വ്യാജ പ്രചരണങ്ങളും വാര്‍ത്തകളും സൃഷ്ടിച്ചിരുന്നു. കത്തോലിക്കാ സഭയുടെ മതപഠനത്തില്‍ അടുത്ത് നിന്നുകൊണ്ട് ചില യൂടൂബ് ഡിവോഷണല്‍ ആല്‍ബത്തില്‍ ‘ചൂതാട്ട വേഷം കെട്ടിയ ‘ഇയാള്‍ ആ വേഷത്തെ അന്യര്‍ത്വമാക്കുന്ന വിധത്തിലാണ് തട്ടിപ്പുകളും നടത്തുന്നത്.
അയര്‍ലണ്ടിലെ തന്നെ ‘ഇക്കിളി എഴുത്തുകാരി ‘യായ ‘മഞ്ഞ സംസ്കാരത്തിന്റെ ‘പ്രചാരകയായ ഒരു നേഴ്സും ഇവരുടെ കൂട്ടാളി ആണെന്നും സൂചനയുണ്ട്.ഇവരേക്കുറിച്ചും അന്യോഷണം നടക്കുന്നുണ്ട്.’എഴുത്തും വായനയും ‘അറിയാതെ മൃദുല വികാരങ്ങള്‍ ത്രസിപ്പിക്കുന്ന ‘കക്കൂസ് എഴുത്തുകളിലൂടെ ലൈക്കും കമന്റും വാങ്ങുന്ന ഈ നേഴ്സും ഇവരുടെ തട്ടിപ്പിനു കൂടെയുണ്ട് എന്നതും ഇവരുടെ പങ്കും സൈബര്‍ പോലീസ് അന്യോഷിക്കുന്നുണ്ട്.ആരോഗ്യമേഘളയിലും ഇവര്‍ ബന്ധപ്പെട്ട അതി ഗുരുതരമായ ഒരു തട്ടിപ്പിന്റെ വിവരങ്ങളും അന്യോഷണത്തിലാണ്.ഇതും മറ്റു പല തട്ടിപ്പുകളും ഉടന്‍ പുറത്തു വരുമെന്നാണ് സൂചന.മെയിന്‍ സൂത്രധാരനായ ഐ ടി വിദക്തന്‍ വ്യാജമായി ഇമേജുണ്ടാക്കി വാര്‍ത്ത സൃഷ്ടിച്ച് കേരളത്തിലെ ഒരു പ്രമുഖ പ്രതിപക്ഷ എം എല്‍ എ യെ കുടുക്കാന്‍ ശ്രമിച്ചിരുന്നെന്നും ആ കേസില്‍ എം എല്‍ എ ഇടപെടുകയും അന്യോഷണം നടക്കുന്നതായും സൂചനയുണ്ട്.