അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 10000 തൊഴില്‍ അവസരങ്ങളെന്നു പ്രധാനമന്ത്രി എന്‍ഡാ കെനി

ഡബ്ലിന്‍: വരുന്ന തിരഞ്ഞെടുപ്പില്‍ ഫൈന്‍ ഗായല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 10,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി എന്‍ഡാ കെനി വ്യക്തമാക്കി. ഗാര്‍ഡായി, ടീച്ചേഴ്‌സ്, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളാണ് ഇപ്പോള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 2012 ഓടെ ഫൈന്‍ ഗായല്‍ സര്‍ക്കാര്‍ ഇത്രയും തൊഴില്‍ അവസരങ്ങള്‍ ഉറപ്പു നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.
കഴിഞ്ഞ ദിവസം ഫൈന്‍ ഗായലിന്റെ റാലിയെ അഭിസംബോധന ചെയതു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതി തകര്‍ച്ചയില്‍ നിന്നു കരകയറിക്കൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ ഇതേ രീതിയില്‍ തന്നെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മധ്യവര്‍ഗ കുടുംബങ്ങളുടെ നികുതിയില്‍ 44 ശതമാനം മുതല്‍ 52 ശതമാനം വരെ ടാക്‌സ് കട്ടുകളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 45000 യൂറോ വരെ വരുമാനമുള്ള കുടുംബങ്ങള്‍ക്കു ഇതു മൂലം വാര്‍ഷിക വരുമാനത്തില്‍ 1750 യൂറോയുടെ വര്‍ധനവ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതി മുന്നോട്ടു കൊണ്ടു പോകുന്നത് ശക്തമായി തന്നെയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top