അനീഷിന്റെ സംസ്കാരം നാളെ ഡബ്ലിനിൽ ! ഇന്ന് ലൂക്കനിൽ പൊതുദർശനം.

ഡബ്ലിൻ :കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ ഡബ്ലിൻ ലെക്സ്ലിപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട,എരുമേലി പമ്പ സ്വദേശി അനീഷിൻറെ (35 ) സംസ്കാരം നാളെ ഒരുമണിക്ക് ഡബ്ലിൻ കൊണ്ടാൽക്കൻ ക്രീമിയേഷൻ സെന്ററിൽ നടക്കും.അനീഷിന്റെ മൃതശരീരം ഇന്ന് ആറുമണി മുതൽ എട്ട് മണിവരെ ലൂക്കനിൽ പൊതുദർശനത്തിന് വെക്കുന്നുണ്ട്.

താമസിച്ചുകൊണ്ടിരുന്ന അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ ആണ് അനീഷിനെ കണ്ടെത്തിയത്. കൗണ്ടി കിൽഡയറിലെ ഒരു നേഴ്‌സിങ് ഹോമിൽ നേഴ്‌സിങ് അസിസ്റ്റന്റ് ആയി ജോലി നോക്കുകയായിരുന്നു. അനീഷ് ജോലി ചെയ്യുന്ന അതേ നേഴ്‌സിങ് ഹോമിൽ നേഴ്‌സായി ജോലി ചെയ്യുകയാണ് ഭാര്യ.അഞ്ചുവയസ് പ്രായമുള്ള ഒരു മകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനീഷ് അയർലണ്ടിൽ എത്തിയിട്ട് വെറും ആറുമാസം മാത്രമേ ആയിട്ടുള്ളൂ. മിത സ്വഭാവിയും നല്ലൊരു വ്യക്തിയുമാണ് അനീഷ് എന്ന് പരിചയക്കാർ പറയുന്നു .അനീഷിന്റെ മരണത്തിൽ സുഹൃത്തുക്കൾ ഞെട്ടലിൽ ആണ് .അനീഷിനെതിരെ ഗാർഡായിൽ പരാതി ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

ഭാര്യയും മകളും സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയപ്പോഴാണ് അനീഷ് ആത്മഹത്യ ചെയ്തത് എന്ന് ഗാർഡയുടെ പ്രാഥമിക അന്വോഷണത്തിലെ സൂചന. ഹിന്ദു ആചാര പ്രകാരം ആയിരിക്കും സസ്കാരം നടത്തുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത് .

Top