കുവൈറ്റിലെ നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ആഴ്ച്ചയില്‍ രണ്ട് ദിവസം അവധി

kuwait-tower-city.

കുവൈറ്റ് സിറ്റി: പ്രവാസി നഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിശ്രമ വേള ഇനി ആനന്ദകരമാക്കാം. ആഴ്ച്ചയില്‍ രണ്ട് ദിവസം അവധി നല്‍കാന്‍ പോകുന്നു. കുവൈറ്റിലെ നഴ്‌സുമാര്‍ക്കാണ് ഇങ്ങനെയൊരു അനുമദി ലഭിക്കുക. സര്‍ക്കാര്‍ മേഖലയിലെ ആശുപത്രി ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നഴ്‌സുമാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും ആഴ്ച്ചയില്‍ രണ്ട് ദിവസം അവധി നല്‍കാനാണ് തീരുമാനം.

ഇക്കാര്യം അന്താരാഷ്ട്ര നഴ്‌സിങ് ദിനത്തോടനുബന്ധിച്ച് കുവൈറ്റ് നഴ്‌സസ് ഫോറം സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സംസാരിക്കവെ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.ജമാല്‍ അല്‍ഹര്‍ബിയാണ് വെളിപ്പെടുത്തിയത്. മുമ്പ് 2013മുതല്‍ പരീക്ഷണാര്‍ഥം മുബാറക് അല്‍കബീര്‍ ആശുപത്രിയിലെ കുവൈറ്റ് പൗരന്മാരായ നഴ്‌സുമാര്‍ക്ക് അവധി ഇപ്രകാരം നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിടെ തദ്ദേശീയരായ നഴ്‌സുമാര്‍ രണ്ടു ദിവസത്തെ വാരാന്ത്യ അവധിയെടുക്കുന്നത് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും കുവൈറ്റി നഴ്‌സുമാര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് വിദേശി നഴ്‌സുമാര്‍ക്കും രണ്ടു വിശ്രമദിനം അനുവദിക്കാന്‍ ആലോചിക്കുന്നത്.

നിലവില്‍ ദിവസം മൂന്നു ഷിഫ്റ്റുകളായാണ് കുവൈറ്റിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ജോലി. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അഞ്ചു ദിവസങ്ങളില്‍ എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ പരമാവധി 40മണിക്കൂറാണ് നഴ്‌സുമാരുടെ ജോലിസമയം. രണ്ടു ദിവസം അവധി ലഭിക്കുന്നതോടെ നഴ്‌സുമാരുടെ ജോലിഭാരം കുറയുകയും ചെയ്യും.

Top