കുവൈറ്റ്: ഇഷ്ടപ്പെട്ട ഗുരുക്കന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍, ബെന്‍സ് കാര്‍ സമ്മാനമായി നല്‍കുന്ന വിദ്യാര്‍ത്ഥിനി ഇതാദ്യത്തെ സംഭവമായിരിക്കും. പഠനത്തില്‍ പിന്തുണച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമാണ് അധ്യാപികയ്ക്ക് ഇങ്ങനെയൊരു സമ്മാനം ലഭിച്ചത്.
അഞ്ചുവയസ്സുകാരിയാണ് പുതുപുത്തന്‍ മെഴ്സിഡന്‍സ് ബെന്‍സ് കാര്‍ കൊടുത്തത്. അഞ്ചുവയസുകാരി നുര്‍ അല്‍ ഫാരീസ് എന്ന പെണ്‍കുട്ടിയാണ് അവളുടെ പ്രിയ അധ്യാപികയ്ക്ക് ഇങ്ങനെ ഒരു സമ്മാനം നല്‍കിയത്. അമ്മ മരിച്ച വിഷമത്തില്‍ നിന്നും നുറയെ മോചിപ്പിച്ചത് നാദിറയാണ്. അധ്യാപികയുടെ സ്നേഹവും സാമീപ്യവും മാത്രമാണ് നുറയെ വിഷമങ്ങള്‍ മറക്കാന്‍ സഹായിച്ചതെന്നും നുറയുടെ പിതാവ് പറയുന്നു.
കാറിന്റെ ചില്ലില്‍ ഈ കാര്‍ എന്റെ പ്രിയ അധ്യാപിക നദിറക്കുള്ളതാണെന്ന എഴുതിവെച്ച് ബോണറ്റില്‍ കയറിയിരിക്കുന്ന നുറയുടെ ചിത്രം സോഷ്യല്‍ മീഡിയയിലുടെ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. അതേസമയം നുറയുടെ പിതാവാണ് കാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കാറിന്റെ യഥാര്‍ഥ വിലയോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ടിലില്ല.