വിറ്റാമിന്‍-ഡിയുടെ ശരീരത്തിലെ അപര്യാപ്‌തത ഒരുവനെ ഹൃദ്രോഗത്തിലേക്ക് വലിച്ചിഴയ്‌ക്കുമെന്ന് പുതിയ പഠനങ്ങള്‍.ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി നടത്തപ്പെട്ട പല ബൃഹത്തായ ഗവേഷണങ്ങളും അവ്യക്‌തതയുടെ അന്ധകാരത്തില്‍ കുറെക്കാലം പരതി നടന്നിട്ടുണ്ട്. ഒരെത്തും പിടിയുമില്ലാത്ത ചോദ്യങ്ങളും ഉത്തരങ്ങളും. ഏതാണ്ട് അമ്പതോളം വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ക്ക് ചൂടുപിടിച്ചിട്ടും, അടിസ്‌ഥാനപരമായി സ്‌ഥിരീകരിക്കപ്പെട്ടിട്ടുള്ള പല അവശ്യഘടകങ്ങളുടെയും പ്രസക്‌തി മിക്കപ്പോഴും അസ്‌പഷ്‌ടത ഉളവാക്കുന്നുണ്ട്.ന്യൂജനറേഷന്‍ വില്ലന്‍ ഹാര്‍ട്ടറ്റാക്കിന് കാരണക്കാരനായി ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ വില്ലന്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്.
വിറ്റാമിന്‍ ഡിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഈയിടെ ഹൃദ്രോഗവിദഗ്‌ദ്ധരുടെ കോണ്‍ഫറന്‍സുകളില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിരിക്കുന്നു. വിറ്റാമിന്‍-ഡിയുടെ ശരീരത്തിലെ അപര്യാപ്‌തത ഒരുവനെ ഹൃദ്രോഗത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നു.
ഉദാഹരണത്തിന്, വര്‍ധിച്ച കൊളസ്‌ട്രോള്‍ മുഖ്യവില്ലനായി കരുതപ്പെട്ടിരിക്കെ, രക്‌തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് സാധാരണനിലയിലോ കുറഞ്ഞോ കാണപ്പെടുന്ന എത്രയെത്ര (40-50 ശതമാനം ) രോഗികള്‍ക്കാണ് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നത്. അതുപോലെ പ്രമേഹം, പ്രഷര്‍, അമിതവണ്ണം തുടങ്ങിയവ ഇല്ലാത്ത എല്ലാവര്‍ക്കും ഹൃദയാഘാതമുണ്ടാകുന്നു.
സൂര്യപ്രകാശമേല്‌ക്കുന്ന ചര്‍മത്തില്‍ :സൂര്യപ്രകാശത്തിലടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് ബി പ്രസരണം തടസപ്പെടുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ -ഡിയുടെ ഉല്‍പ്പാദനം കുറയുന്നു. പ്രധാനമായും ചര്‍മമാണ് (80- 90 ശതമാനം ) സൂര്യപ്രകാശത്താല്‍ വിറ്റാമിന്‍-ഡി ഉല്‍പ്പാദിപ്പിക്കുന്നത്. കൂടാതെ ഭക്ഷണത്തിലൂടെയും ചെറിയതോതില്‍ വിറ്റാമിന്‍-ഡി ഉള്ളില്‍ ചെല്ലുന്നു.
പലയിനം കടല്‍മത്സ്യങ്ങള്‍, കൂണുകള്‍, മാര്‍ജറിന്‍, സസ്യ എണ്ണ, പാല്, ധാന്യങ്ങള്‍ തുടങ്ങിയവയില്‍ 100 ഗ്രാമില്‍ 10 – 24 മൈക്രോഗ്രാം എന്ന കണക്കില്‍ വിറ്റാമിന്‍-ഡി കാണപ്പെടുന്നു. മനുഷ്യശരീരത്തില്‍ വിറ്റാമിന്‍-ഡി കരളിലെ ദീപനരസങ്ങളുടെ സഹായത്താല്‍ 25- ഹൈഡ്രോക്‌സി വിറ്റാമിന്‍-ഡിയായി രൂപാന്തരപ്പെടുന്നു. ഈ ഘടകത്തിന്റെ അംശം ക്രമാതീതമായി കുറയുമ്പോഴാണ് നാനാവിധ രോഗങ്ങള്‍ക്കും മനുഷ്യശരീരം അടിമപ്പെടുന്നത്.
ഗര്‍ഭിണികളുടെ പ്രഷറും ആണ്‍കുട്ടികളുടെ ബുദ്ധിവികാസവും
ഗര്‍ഭാവസ്‌ഥയില്‍ അമിതരക്‌തസമ്മര്‍ദ്ദമുണ്ടാകുന്ന സ്‌ത്രീകളുടെ ആണ്‍കുട്ടികള്‍ക്ക് ബുദ്ധിവികാസത്തില്‍ പാളിച്ചകളുണ്ടാകാമെന്ന് ഈയിടെ ഫിന്‍ലാന്റില്‍ നടന്ന ഒരു പഠനം വെളിപ്പെടുത്തി. ഈ കുട്ടികള്‍ 20 വയസ് പിന്നിടുമ്പോള്‍ അവരുടെ ഗ്രഹണശക്‌തിയില്‍ കാതലായ അപചയമുണ്ടാകുമെന്ന് പഠനത്തില്‍ കണ്ടു. ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റിയിലെ കാത്‌റിറെയ്‌കോണന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തുന്നത്. ഗര്‍ഭിണിയുടെ ഉയര്‍ന്ന പ്രഷറും കുട്ടിയുടെ ബുദ്ധിവികാസവും ബന്ധപ്പെടുത്തി നടന്ന ആദ്യത്തെ പഠനമാണിത്.
രക്‌തസഞ്ചാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ : അമ്മയുടെ ശരീരത്തില്‍നിന്നും പൊക്കിള്‍ക്കൊടി വഴി ഗര്‍ഭസ്‌ഥശിശുവിലേക്കുള്ള രക്‌തസഞ്ചാരം എപ്പോഴും ഏതാണ്ട് ഒരേ അളവിലായിരുന്നാല്‍ കുട്ടിയുടെ വളര്‍ച്ചയ്‌ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാകുകയില്ല. എന്നാല്‍ രക്‌തസഞ്ചാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഗര്‍ഭസ്‌ഥശിശുവിന്റെ ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.അമ്മയുടെ അതിരുകടന്ന രക്‌തസമ്മര്‍ദ്ദം ധമനികളെ ഘടനാപരമായി വികലമാക്കുന്നു. വൃക്കകള്‍ക്കും കരളിനും മസ്‌തിഷ്‌കത്തിനും തകരാറുകളുണ്ടാക്കുന്നു. പ്ലാസന്റയിലേക്കും ശിശുവിലേക്കുമുള്ള രക്‌തപ്രവാഹം ദുഷ്‌ക്കരമാകുന്നു. ക്രമേണ ശിശുവിന്റെ ഭാരം കുറയുന്നു. ഇത് കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കാം.