ഡബ്ലിൻ : ഐറീഷ് പ്രധാനമന്ത്രി ലിയോ വരദ്കർ ടിഷേക്ക് സ്ഥാനത്ത് നിന്നും ഫൈൻ ഗെയ്ൽ നേതാവ് സ്ഥാനത്തുനിന്നും രാജിവെക്കും. ഉടൻ തന്നെ ഇത് ഔദ്യോഗികമായി പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും എന്നാണു പുറത്ത് വരുന്ന വിവരം . ഇന്ന് രാവിലെ നടന്ന സർക്കാർ ഔദ്യോഗിക യോഗത്തിനു ശേഷമാണ് സ്ഥിരീകരിക്കാത്ത ഈ റിപ്പോർട്ട് പുറത്ത് വന്നത് .മാർച്ച് ഏട്ടിലെ ഹിതപരിശോധന പരാജയപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേർന്നത്.
സ്ത്രീകൾക്കും എൽജിബിടിക്കാർക്കും ഉൾപ്പെടെ അയർലൻഡ് കൂടുതൽ തുല്യവും ആധുനികവുമായ സ്ഥലമായി മാറിയതോടെ, താവോയിസച്ചായത് തൻ്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ സമയമാണെന്ന് ലെയിൻസ്റ്റർ ഹൗസിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു.
താൻ ഇപ്പോൾ ഫൈൻ ഗെയിൽ നേതാവ് സ്ഥാനം രാജിവെക്കുകയാണെന്നും ഈസ്റ്റർ അവധിക്ക് ശേഷം പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിന് മുന്നോടിയായി ലെനിസ്റ്റർ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.ഇന്നത്തെ പ്രഖ്യാപനം പൊതുതെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സർക്കാർ കക്ഷികൾ പറയുന്നു.