ലണ്ടന്‍: ലണ്ടനില്‍ കൂടെ താമസിച്ചയാളുടെ കുത്തേറ്റ് മരിച്ച എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നേരില്‍ കണ്ട് ബ്രിട്ടനിലുള്ള സഹോദരനും കൂട്ടുകാരും. ഇന്നലെ രാവിലെ 11നാണ് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ ഇതിനുള്ള സൗകര്യം പോലീസ് ഒരുക്കി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനു കൂടിയായിരുന്നു ഇത്. സഹോദരന്റെ വിശദമായി മൊഴി രേഖപ്പെടുത്താനായി തിങ്കളാഴ്ച പൊലീസ് നോര്‍ത്താംപ്റ്റണിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തും.
വര്‍ക്കല ഇടച്ചിറ സ്വദേശിയായ പ്രതി സല്മാന് സലീം കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും എന്താണ് സംഭനിച്ചതെന്ന് അറിയില്ലെന്നും തന്റെ മാനസീക നില ശരിയല്ലെന്നും തന്നെക്കൊണ്ട് ആരോ ചെയ്യിപ്പിച്ചതാണ് ഇതെല്ലാമെന്നുമാണ് പ്രതിയുടെ മൊഴി.