ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 14 ശനി രാവിലെ 11 മുതൽവൈകിട്ട് 6 വരെ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായികമത്സരങ്ങൾക്ക് ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വടംവലി മത്സരം നടക്കും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ.
ഉച്ചക്ക് ശേഷം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന് വരവേൽപ്പും പുലികളിയും ഉണ്ടാകും.
തുടർന്ന് പ്രസിഡണ്ട് ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം സൗത്ത് ഡബ്ലിൻ മേയർ ബേബി പേരേപ്പാടൻ ഉദ്ഘാടനം ചെയ്യും.ലീവിങ് സെർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മേയർ ആദരിക്കും.
സെക്രട്ടറി രാജൻ തര്യൻ സ്വാഗതവും, ട്രഷറർ ഷൈബു കൊച്ചിൻ നന്ദിയും പറയും.തുടർന്ന് തിരുവാതിര,ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾ,ഓണപ്പാട്ട്,യൂത്ത് ടീം അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ്,വയലിന്റെ മാസ്മരികതയിൽ ഫ്യൂഷൻ ചെണ്ടമേളം തുടങ്ങി വിവിധ കലാ പരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടും.
ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡണ്ട് ബിജു ഇടക്കുന്നത്ത്, വൈസ് പ്രഡിഡന്റ് സന്തോഷ് കുരുവിള,സെക്രട്ടറി രാജൻ പൈനാടത്ത്,ട്രഷറർ ഷൈബു കൊച്ചിൻ, പി ആർ ഓ. റോയി പേരയിൽ എന്നിവർ അറിയിച്ചു.രെജിസ്ട്രേഷന് ബന്ധപ്പെടുക : റോയി പേരയിൽ :087 669 4782