ഓണത്തിനെങ്കിലും ഈ റോഡ് നന്നാക്കുമോ? ആവശ്യവുമായി സ്ത്രീകള്‍ റോഡില്‍ തിരുവാതിര കളിച്ച് പ്രതിഷേധിച്ചു

cats

കൊച്ചി: ഓണത്തിന് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസാണ്. നഗരത്തിലെ റോഡുകള്‍ ശരിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയിലാണ് സാന്ദ്ര തോമസിന്റെ പ്രതിഷേധം നടന്നത്. സാന്ദ്രയും മറ്റ് തരുണീമണികളും തിരുവാതിര കളിക്കുകയായിരുന്നു.

അഞ്ചു സ്ത്രീകള്‍ ചേര്‍ന്ന് റോഡില്‍ തിരുവാതിര കളിക്കുച്ചു. കലൂര്‍ പൊറ്റക്കുഴി ജംങ്ഷനിലാണ് തിരുവാതിര നടന്നത്. കോര്‍പറേഷന്‍ മേയറോടുള്ള അഭ്യര്‍ത്ഥനയായിരുന്നു തിരുവാതിര. കൊച്ചി എളമക്കര- പൊറ്റക്കുഴി- ഫ്രീഡം റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.

ഓണക്കാലത്തെങ്കിലും ജനങ്ങളുടെ ഈ ആവശ്യം അംഗീകരിച്ചു തരണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. അത്തരത്തിലായിരുന്നു തിരുവാതിര പാട്ടും. എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം എല്‍ദോ ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

Top