ഭാഷ അതിരുകളില്ലാത്തത്.അയർലണ്ടിൽ മലയാള ഭാഷയും പ്രമുഖസ്ഥാനത്തേക്ക് – മേയർ ഡെനിസ് ഒ’കല്ലഗൻ!.. ബ്‌ളാക്ക്‌റോക്കിൽ മലയാളം ക്ളാസുകൾക്ക് പ്രൗഢഗംഭീരമായ തുടക്കം.

ഡബ്ലിൻ : ഭാഷ അതിരുകളില്ലാത്തതെന്നും മലയാളം ഭാഷ അയർലണ്ടിൽ പ്രമുഖ സ്ഥാനത്തേക്ക് എത്തുന്നു എന്നും ഡൺല്ലേരി കൗണ്ടികൗൺസിൽ മേയർ ഡെനിസ് ഒ’കല്ലഗൻ പറഞ്ഞു. അയർലണ്ടിലെ ബ്‌ളാക്ക്‌റോക്കിൽ മലയാളം ക്ലാസുകൾക്ക് തുടക്കകുറിക്കുന്ന പ്രൗഢഗംഭീരമായ പ്രവേശനോത്സവം ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മേയർ.

മലയാളം മിഷൻ ചീഫ് കോർഡിനേറ്റർ അഡ്വ. സിബി സെബാസ്റ്റ്യൻ ,പ്രസിഡന്റ് അനീഷ്‌ വി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മലയാളം മിഷൻ ‘പ്രവേശനോത്സവത്തിൽ St. Joseph Malayalam Language School Blackrock -മേയർ Denis O’Callaghan ഉൽഘാടനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അധ്യക്ഷത വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.

പ്രവേശനോത്സവത്തിനെത്തിയ മേയറെയും രക്ഷാധികാരി ഫാ ജോസഫ് മാത്യു ഒലിയക്കാട്ടിലിനെയും,ക്ലാസിൽ രജിസ്റ്റർ ചെയ്ത കുട്ടികളെയും മുത്തുക്കുടകളും ബാനറുകളുമായി ആനയിച്ചു സ്വീകരിച്ചു . ഉദ്ഘാടനത്തിന് കുട്ടികളും മുതിർന്നവരും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു .

നാൽപ്പതിൽ അധികം കുട്ടികൾ മലയാളം മിഷനുമായി സഹകരിച്ച് നടക്കുന്ന സെയിന്റ് ജോസഫ് മലയാളം ലാംഗേജ് സ്‌കൂളിൽ ചേർന്ന് മലയാളം പഠിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഒന്നിടവിട്ട ഞായറാഴ്ച്ചകളിൽ ബ്‌ളാക്ക്‌റോക്ക് ന്യുടൗൺ പാർക്ക് പാസ്റ്ററൽ സെന്ററിലാണ് ക്ളാസുകൾ നടക്കുന്നത് .

മലയാളം ഭാഷ സ്‌കൂളിലെ അധ്യാപകരായ റജി സി ജേക്കബ്, ജോഷി ജോസഫ് , അനു ബിനു, പ്രസീത പ്രസാദ് ,മെൽവിൻ സാജൻ , ഐറിൻ നിഖിൽ , ലിനു പി ബാബു , എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി .ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡണ്ട് റോസ് ബിജു സ്വാഗതവും, ജനറൽ സെക്രട്ടറി ബിനു ജോസഫ് നന്ദിയും പറഞ്ഞു .

ബ്‌ളാക്ക്‌റോക്ക് മലയാളം മിഷൻ ചാപ്ടറിന്റെ ഉപഹാരം റവ ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ മേയർക്ക് നല്കി. ഉൽഘാടന ചടങ്ങിൽ മലയാള തനിമ നിറഞ്ഞ കലാപരിപാടികൾക്ക് നേതൃത്വം നൽകിയ ഏഞ്ചൽ അനീഷിന് മേയർ സമ്മാനം നൽകി .

അയർലണ്ടിൽ എവിടെ ഉള്ളവർക്കും മലയാളം ക്ലാസിൽ ചേർന്ന് പഠിക്കാവുന്നതാണ് .കുട്ടികൾക്ക് ബോറിങ് ഇല്ലാതെ കളിയും ചിരിയും എഴുത്തുകളുമായി വളരെ സിംപിളായിട്ടാണ് മലയാളം ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഇനിയും രജിസ്റ്റർ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് 0894433676 (സിബി ) , 0892606282 ( അനീഷ് ) എന്നെ നമ്പറുകളിൽ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ് .ബ്‌ളാക്ക്‌റോക്ക് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് മലയാളം മിഷൻ ക്ലാസുകൾ നടക്കുന്നത് .

Top