അജ്മാനില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു; വിടപറഞ്ഞത് എറണാകുളം സ്വദേശി

അജ്മാനില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോര്‍ജാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്ന കാര്‍ റോഡരികില്‍ തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ അകത്ത് നിന്ന് മൃതദേഹവും കണ്ടെത്തി. ദുബൈയിലെ ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാന്‍ എമിറേറ്റ്സ് സിറ്റിയിലായിരുന്നു താമസം.

കാറിന് തീപിടിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഭാര്യ: ദീപ്തി തോമസ്. ഒരു മകനുണ്ട്. മഞ്ഞപ്ര മേലേപിടികയില്‍ ചാണ്ടി ജോര്‍ജിന്റെയും ലീലാമ്മ ജോര്‍ജിന്റെയും മകനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top