മലയാളി യുവതി മെൽബണിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

സ്വന്തം ലേഖകൻ
മെൽബൺ :മെൽബണിലെ വീട്ടിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂതയെന്നു സൂചന. മെൽബണിലെ സൗത്ത് ഈസ്റ്റിലുള്ള ക്ലേയ്റ്റണിൽ മലയാളി യുവതി മരണപ്പെട്ടത്. കോട്ടയം പൊൻകുന്നം സ്വദേശിനി മോനിഷ അരുൺ ( 27 ) ആണ് മരണമടഞ്ഞത്. പാലാ സ്വദേശിയായ അരുണിന്റെ ഭാര്യയാണ് .
നേഴ്‌സായ ഭർത്താവ് ജോലി കഴിഞ്ഞു വന്നപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതാണ് കണ്ടത് എന്നാണു റിപ്പോർട്ട് . ചൊവാഴ്ച വൈകിട്ട് 4 മണിയോടെയാണ് അരുൺ വീട്ടിലെത്തിയത്. ഉടൻ തന്നെ അരുണിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.
സോഫ്റ്റ് വെയർ മേഖലയിൽ പഠനം പൂർത്തിയാക്കിയ മോനിഷ വിവാഹശേഷം ആണ് ഓസ്ട്രലിയിൽ എത്തിയത് .
Latest
Widgets Magazine