റിയാദ്: മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതയായി. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് (37) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മരിച്ചത്. ദിനു തോമസാണ് ഭർത്താവ്, മൂന്ന് മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.