മക്കയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം; രണ്ടു തൊഴിലാളികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

റിയാദ്: കിഴക്കന്‍ മക്കയില്‍ ഹജ് കമ്പനി വെയര്‍ഹൗസിലുണ്ടായ അഗ്‌നിബാധയില്‍ രണ്ടു തൊഴിലാളികള്‍ മരണപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറബേതര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയര്‍ഹൗസിലാണ് അഗ്‌നിബാധയുണ്ടായത്.

അറഫക്ക് കിഴക്ക് വാദി അല്‍അഖ്ദറില്‍ കമ്പനി വാടകക്കെടുത്ത വെയര്‍ഹൗസിലാണ് തീ പടര്‍ന്നുപിടിച്ചതെന്നും പഴയ ഫര്‍ണിച്ചര്‍ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും കമ്പനി പറഞ്ഞു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ റെക്കോര്‍ഡ് സമയത്തിനകം തീ നിയന്ത്രണവിധേയമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top