ലേഡീസ് ഹോസ്റ്റലില്‍ തീപിടിച്ചു; 17പെണ്‍കുട്ടികള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

fire-orange-emergency-burning

ബാങ്കോക്ക്: ലേഡീസ് ഹോസ്റ്റലില്‍ തീപിടിച്ച് വന്‍ ദുരന്തം. തീപിടുത്തത്തില്‍ 17 പെണ്‍കുട്ടികളാണ് വെന്തുരുകി മരിച്ചത്. മൂന്നു മുതല്‍ 13 വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. ഉറക്കത്തിലായിരുന്ന പെണ്‍കുട്ടികളാണ് തീ പൊള്ളി മരിച്ചത്.

പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവം നടന്നത് തായ്ലന്‍ഡിലാണ്. ഒരു പ്രാദേശിക സ്ഥാപനത്തിന്റെ കീഴിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് രണ്ടുപേരെ കാണാതാവുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി പതിനൊന്നോടെയാണ് തീപിടുത്തമുണ്ടായതെന്നു പൊലീസ് പറയുന്നു. തീപിടിത്തമുണ്ടായ സമയത്ത് ഹോസ്റ്റലിനുള്ളില്‍ 38 കുട്ടികളുണ്ടായിരുന്നു. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top