മിഷൻസ് ഇന്ത്യ 14-ാമത് വാർഷിക കൺവൻഷൻ ഡാള്ളസിൽ ഏപ്രിൽ 21 മുതൽ

പി.പി ചെറിയാൻ
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളളസ്): മിഷൻസ് ഓഫ് ഇന്ത്യ ഇന്റർനാഷണൽസ് ഫെലോഷിപ്പ് പതിനൊന്നാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 21 മുതൽ 23 വരെ നടക്കും. ഡാള്ളസ് ലൂനാ റോഡിലുള്ള മാർത്തോമാ ചർച്ച് ഓഫ് ഡാള്ളസ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന കൺവൻഷനിൽ മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ജോർജ് ചെറിയാനാണ് മുഖ്യപ്രഭാഷകൻ.
cherian
കൺവൻഷന്റെ ഉദ്ഘാടനം കറോൾട്ടൻ സെന്റ് മേരീസ് ജാക്കോബൈറ്റ് ചർച്ച് വികാരി കോർ എപ്പിസ്‌കോപ്പയുമായ റവ.ഫാ.വി.എം തോമസ് നിർവഹിക്കും. വാർഷികത്തോടനുബന്ധിച്ചു കറോൾട്ടണിൽ വച്ചു ഏപ്രിൽ 18,19,20 തീയതികളിൽ രാവിലെ 9.30 മുതൽ വേദ പഠനവും ഉണ്ടായിരിക്കും.
vm-thomas
കൂടുതൽ വിവരങ്ങൾക്കു റവ.ഡോ.പി.പി ഫിലിപ്പ് 9724162957, പി.വി ജോൺ 214 642 9108 ജോൺ മാത്യു 469 321 0622, ജോജു വർഗീസ് 972 691 1482 ഡോ.ചെറിയാൻ സാമുവേൽ 972 939 905 സാമൺ ജോർജ് 214 215 9241.
Latest
Widgets Magazine