മയക്കുമരുന്നും മദ്യവും ഉപയോഗിക്കാന്‍ പഠിപ്പിച്ചത് അമ്മ; പത്തൊന്‍പതുകാരി കോടതിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു

ഡബ്ലിന്‍: മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ തന്നെ പഠിപ്പിച്ചത്് അമ്മയാണെന്നു പറഞ്ഞ് ആ പെണ്‍കുട്ടി കോടതിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. തന്നെ സ്വയം മുറിവേല്‍പ്പിക്കാന്‍ പഠിപ്പിച്ച അമ്മ, തന്റെ രണ്ടു സഹോദരങ്ങളെ കാറിനുള്ളില്‍ നിന്നു വലിച്ചു പുറത്തെറിയുന്നതിനു താന്‍ സാക്ഷിയാണെന്നും ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ടു കോടതിമുറിയില്‍ വെളിപ്പെടുത്തി. എട്ടു കുട്ടികളുടെ മാതാവിന്റെ പീഡനത്തില്‍ നിന്നും മക്കളെ രക്ഷിച്ച സോഷ്യല്‍ വര്‍ക്ക് വിഭാഗമാണ് കേസ് കോടതിയുടെ പരിഗണനയില്‍ എത്തിച്ചത്.
കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം. ഗാല്‍വേ സര്‍ക്യൂട്ടി ക്രിമിനല്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ നടക്കു്ന്നത്. 39 കാരിയായ അമ്മയാണ് കേസില്‍ പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇവര്‍ക്കു എട്ടു മക്കളാണ് ഉള്ളത്. ഇതില്‍ പത്തൊന്‍പതും പതിനെട്ടും പ്രായമുള്ള കുട്ടികളാണ് ഇപ്പോള്‍ അമ്മയ്‌ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്.
ലഹരിമരുന്നുകള്‍ക്ക് അടിയമായ അമ്മ സ്ഥിരമായി കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്നാണ് മക്കള്‍ കോടതിയില്‍ പറയുന്നത്. സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവ വൈകല്യത്തിനു ഉടമയായ ഈ അമ്മ സ്വന്തം കുട്ടികളെയും സ്വയം മുറിവേല്‍പ്പിക്കാന്‍ പരിശീലിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ പെണ്‍കുട്ടിയെ പതിനാലാം വയസില്‍ മയക്കുമരുന്നും, മദ്യവും അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കാന്‍ അമ്മയാണ് ആദ്യം പഠിപ്പിച്ചത്. തുടര്‍ന്നു കുട്ടി ലഹരി ഉപയോഗിക്കുകയായിരുന്നു. ഇത് കൗണ്‍സിലര്‍മാര്‍ കണ്ടെത്തിയതോടെ ഇപ്പോള്‍ പെണ്‍കുട്ടി ലഹരിയുടെ പിടിയില്‍ നിന്നു പതിയെ മോചിതയായി വരികയാണ്.
താനും അമ്മയും കുട്ടികളും കാറില്‍ യാത്ര ചെയ്യുന്നതിനിടെ തന്റെ രണ്ടു സഹോദരന്മാരെ അമ്മ കാറിനുള്ളില്‍ നിന്നു പുറത്തേയ്ക്കു വലിച്ചെറിയുന്നതിനും താന്‍ സാക്ഷിയായിട്ടുണ്ടെന്നു മകള്‍ വ്യക്തമാക്കുന്നു. ഐസ്‌ക്രീം കഴിക്കുകയായിരുന്ന കുട്ടികളില്‍ ഒരാളുടെ കയ്യില്‍ നിന്നും ഐസ്‌ക്രീം കാറിനുള്ളില്‍ വീണതിനെ തുടര്‍ന്നാണ് കുട്ടിയെ ഇവര്‍ കാറില്‍ നിന്നു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. സംഭവത്തില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ് കോടതിയില്‍.

Top