ആദിവാസികളെ ക്രിസ്ത്യാനികളാക്കാന്‍ പുറപ്പെട്ടിറങ്ങി; ഗോത്രവിഭാഗങ്ങള്‍ കൊലപ്പെടുത്തിയ അമേരിക്കക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍…  

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന ഗോത്ര വര്‍ഗ്ഗങ്ങളെ ക്രിസ്ത്യാനികളാക്കി മതംമാറ്റുക. ആന്‍ഡമാന്‍ ദ്വീപുകളില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ അലന്‍ ച്യാവുവിന്റെ മോഹം ഇതായിരുന്നു. ഒരു ക്രിസ്ത്യന്‍ മിഷണറിക്കൊപ്പം പ്രവര്‍ത്തിച്ച അലന് സംരക്ഷിത ഗോത്ര വിഭാഗത്തിലേക്ക് എത്തിച്ചേരാനായിരുന്നു ആഗ്രഹം. ഇതിനിടയില്‍ കുറച്ച് സാഹസവും ആകാമെന്ന് അയാള്‍ കരുതി. എന്നാല്‍ ആ സാഹസം അമേരിക്കക്കാരന്റെ ജീവനെടുത്തു. ഒക്ടോബര്‍ 16നാണ് ച്യാവു ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെത്തുന്നതെന്ന് സിഐഡി എസ്പി ദീപക് യാദവ് അറിയിച്ചു.

ഏഴ് മീന്‍പിടുത്തക്കാരുടെ സഹായത്തോടെയാണ് ഇയാള്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ ഇറങ്ങിയത്. ദ്വീപില്‍ വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഒരു അമ്പാണ് ഇയാളുടെ ജീവനെടുത്തതെന്നും, മൃതദേഹം മറവുചെയ്യുന്നത് കണ്ടതായും മീപിടുത്തക്കാര്‍ വെളിപ്പെടുത്തി. ച്യാവു അപകടത്തില്‍ പെട്ട വിവരം മീന്‍പിടുത്തക്കാരില്‍ ഒരാളാണ് സുഹൃത്തായ അമേരിക്കന്‍ പൗരനെ അറിയിച്ചത്. സുഹൃത്ത് ബന്ധുക്കളെ വിളിച്ച് സംഭവം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരിക്കലും പ്രവേശിക്കാന്‍ പാടില്ലെന്ന് നിബന്ധനയുള്ള ദ്വീപിലേക്കാണ് മീന്‍പിടുത്തക്കാര്‍ അയാളെ എത്തിച്ചത്. 60,000 വര്‍ഷമായി ആ ദ്വീപില്‍ കഴിയുന്നവരാണ് ഗോത്ര വിഭാഗങ്ങള്‍. നേവിയും, കോസ്റ്റ് ഗാര്‍ഡും ഇവിടെ സുരക്ഷിതമായി ഇരിക്കാന്‍ പട്രോളിംഗ് മാത്രമാണ് നടത്താറുള്ളത്. ഇത് ആദ്യമായല്ല ഗോത്ര വിഭാഗങ്ങള്‍ അതിക്രമിച്ച് കടക്കുന്നവരെ കൊല്ലുന്നത്. 2006ല്‍ രണ്ട് മീന്‍ പിടുത്തക്കാര്‍ ദ്വീപില്‍ കടക്കാന്‍ ശ്രമിച്ച് കൊല്ലപ്പെട്ടിരുന്നു. പുറമെ നിന്നുമുള്ളവരോട് യാതൊരു ദാക്ഷിണ്യവും ഈ വിഭാഗങ്ങള്‍ കാണിക്കാറില്ല. അങ്ങിനെയുള്ളവരെയാണ് ക്രിസ്ത്യന്‍ മതത്തില്‍ ചേര്‍ക്കാനായി അമേരിക്കന്‍ പൗരന്‍ ഇറങ്ങിത്തിരിച്ചത്.

Top