വധശ്രമത്തിനു ശിക്ഷ വിധിച്ച ജഡ്ജി പ്രതിയുടെ വിവാഹത്തിന്റെ മുഖ്യകാര്‍മ്മികനായി

ഓറിഗണ്‍: വധശ്രമക്കേസില്‍ ശിക്ഷ വിധിച്ച കോടതിയ്ക്കകത്തു വച്ചു തന്നെ പ്രതിയുടെ അഭ്യര്‍ഥന മാനിച്ചു വിവാഹത്തിന്റെ മുഖ്യകാര്‍മികത്വം വഹിക്കുന്നതിനു ജഡ്ജി തയ്യാറായ സംഭവം സ്‌പോട്ട്‌ലാന്‍ഡില്‍ നിന്നും റി്‌പോര്‍ട്ട് ചെയ്യപ്പെട്ടു. 24 കാരനായ ടെറണ്‍ അലന്‍ എന്ന യുവാവാണ് പ്രതിയോഗിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടു. ഈ കേസില്‍ പോര്‍ട്ട്‌ലാന്‍ഡ് ജൂറി പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ടൈറണിനു നല്കിയത്. വിധി കേള്‍ക്കാന്‍ കോടതി മുറിയില്‍ ടൈറന്റെ ദീര്‍ഘകാല കൂട്ടുകാരിയും എത്തിയിരുന്നു. ജയില്‍ശിക്ഷ ആരംഭിക്കുന്നതിനു മുന്‍പ് പ്രതിക്ക് ഒരേ ഒരു ആഗ്രഹം തന്റെ ജീവിതസഖിയായി നേരത്തെ നിശ്ചയിച്ചിരുന്ന തൃഷാ മൊനെറ്റായെ വിവാഹം കഴിഞ്ഞക്കണം. ഇരുവരും തങ്ങളുടെ ആഗ്രഹം അറ്റോര്‍ണിയെ അറിയിച്ചു.
അറ്റോര്‍ണി തടസമില്ലെന്നു അറിയിച്ചതോടെ ജഡ്ജി ഗ്രിഗറി സില്‍വര്‍ ഇരുവര്‍ക്കും വിവാഹ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഇരുവരുടെയും ഉഭയ സമ്മത പ്രകാരം ദമ്പതികളായി പ്രഖ്യാപിക്കുകയും ചെയ്തു. വരന്റെ കാലുകളിലും കൈകളിലും ചങ്ങല അണിയിച്ചിരുന്നതിനാല്‍ ഇരുവര്‍ക്കും പരസ്പരം ആശ്‌ളോഷിക്കുന്നതിനോ, ചുംബിക്കുന്നതിനോ സാധിച്ചില്ല. ചടങ്ങു കഴിഞ്ഞ് അഞ്ചു മിനിറ്റിനകം പൊലീസ് അകമ്പടിയോടെ പോകുമ്പോള്‍ സുന്ദരമായ കുടുംബം ജീവിതം സ്വപ്‌നം കണ്ടിരുന്ന നവവധുവിന്റെ കണ്ണില്‍ നിന്നും ജലകണങ്ങള്‍ ഊര്‍ന്നിറങ്ങിയിരുന്നത് കോടതിയില്‍ കൂടി നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

Top