ചരിത്രനിറവിൽ എം.വി. ചാക്കോ വെസ്റ്റ്‌ ചെസ്റ്റർ  മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ.

ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്‌: വെസ്റ്റ്‌ ചെസ്റ്റർ  മലയാളി അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ്‌ നൽപ്പതിരണ്ട് വർഷത്തിനു ശേഷം  ട്രസ്റ്റി ബോർഡ് ചെയർമാൻആകുന്നത്‌ ഒരു ചരിത്ര നിയോഗമാണ്.1975 ൽ  വെസ്റ്റ്‌ ചെസ്റ്റർ  മലയാളി അസോസിയേഷന്റെ രൂപികരണത്തിൽ പ്രതാന പങ്ക് വഹിക്കുകയും ആദ്യത്തെ മുന്ന്  വർഷകാലം അസോസിയേഷന്റെ പ്രസിഡന്റ്‌ ആയി സേവനം അനുഷ്ടിക്കുകയും എന്നും അസോസിയേഷന് ഒരു തങ്ങും തണലും ആയി നിന്നിടുള്ള എം.വി. ചാക്കോയുടെ സേവനം വെസ്റ്റ്‌ ചെസ്റ്റർ  മലയാളി അസോസിയേഷൻ
വളരെ  സ്നേഹത്തോടെ സ്മരിക്കുന്നു.വെസ്റ്റ്‌ ചെസ്റ്റർ  മലയാളി അസോസിയേഷനെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷൻ  ആക്കി മാറ്റി എടുത്തതിൽ എം.വി. ചാക്കോയുടെ പ്രവർത്തനവും   ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .
 42  വർഷമായി മുടങ്ങാതെ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഉണ്ണുന്ന വളരെ ചുരുകം ചില ആളുകളിൽ ഒരുവനാണ് സംഘടനയുടെ പ്രഥമ പ്രസിഡന്റ്‌ അയ  എം.വി. ചാക്കോ. സംഘടനയുടെ തുടക്കത്തിൽ പ്രധാന പങ്കുവഹിച്ച മറ്റു നിരവധി വെക്തികളുടെ പ്രവർതനത്തെഅസോസിയേഷൻപ്രശംസിക്കുന്നു.    .
വെസ്റ്റ്‌ ചെസ്റ്റർ  മലയാളി അസോസിയേഷന്റെ ഓണാഘോഷം അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച  പരിപാടിയായിമാറി . ആയിരത്തിലേറെ പേര്‍ ഓണമുണ്ണാൻ സമീപത്തും ദൂരത്തുനിന്നുമായി എത്തി.വളരെ അധികം   അസോസിയേഷനുകൾ അതിനുശേഷം കടന്നുവന്ന്ങ്കിലും ഇതൊന്നും വെസ്റ്റ്‌ ചെസ്റ്റർ  മലയാളി അസോസിയേഷന്റെ പ്രവർത്തനത്തിന് ഒരു തടസം ആയിട്ടില്ല  .
എം.വി. ചാക്കോ ജനിച്ചതും വളർന്നതും തിരുവല്ലയിലുള്ള വളഞ്ഞവെട്ടത്താണ്. ഏട്ട്  വർഷക്കാലം ഭിലായ് സ്റ്റീൽ പ്ലാന്റിൽ സുപെർവ്യസർ ആയി അതിന് ശേഷം ബോർടർ റോഡ്സിൽ  (GREF) ൽ അഞ്ചു വർഷം സുപെർവ്യസർ ആയി ജോലി നോക്കി മുബയിലും നാല് വർഷം സേവനം നടത്തി , 1974   അമേരിക്കയിൽ എത്തുകയും പതിമുന്നു വർഷം ഡൽ  ഇലട്രോണിസിൽ  സേവനം അനുഷ്ടിച്ചു, പതിനെട്ട് വർഷക്കാലം ന്യൂയോർക്ക്‌ സിറ്റി റ്റ്രൻസിസിറ്റ് അതൊറിറ്റിയിൽ സേവനം  അനുഷ്ടിച്ചത്തിനു ശേഷം 2006 മുതൽ റിട്ടയർമെന്റ് ജിവിതം നയിക്കുന്നു. ഭാര്യ മേരി ചാക്കോ മക്കൾ ജയാ,ഷ്യനോ,ജിയോ.
എം.വി. ചാക്കോ വെസ്റ്റ്‌ ചെസ്റ്റർ  മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻആയി തെരഞ്ഞുടുത്തതിൽ   അസോസിയേഷന് വേണ്ടി   പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ ,വൈസ് പ്രസിഡന്റ്: തോമസ് കോശി;സെക്രട്ടറി ടെറൻസൺ  തോമസ്‌, ട്രഷറർ : കെ.കെ. ജോൺസൺ ; ജോ. സെക്രട്ടറി: ആന്റോ വർക്കി,  എന്നിവർ അഭിനന്ദിച്ചു .
Top