നാളത്തെ താരങ്ങളോടൊപ്പം ഇത്തിരി നേരം

അയര്‍ലണ്ടിലെ കലാ സാംസ്‌കാരിക സാമുഹിക സംഘടനകള്‍ കലാകരാന്‍മാരുടേയും കലാകാരികളുടെയും കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതിന് ഒരു സുപ്രധാന കഴിവാണ് വഹിക്കുന്നത് എന്ന് നിസംശയം പറയാം. കൊച്ചു കുട്ടികള്‍ തുടങ്ങി യുവത്വത്തിലേക്ക് കടക്കാന്‍ എത്തി നില്ക്കുന്ന ഇവരുടെ പ്രകടനം കണ്ടാല്‍ ആരും അതിശയിച്ചു പോകും . ജാതി മത ഭേതമന്യേ ചെറുതും വലുതുമായ എല്ലാ ക്ലബുകളും സംഘടനകളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു . നാട്ടില്‍ ആണെങ്കില്‍ യുവജനോത്സവ വേദികളിലുടെ ഇക്കുട്ടര്‍ക്ക് മാറ്റുരക്കാമായിരുന്നു .പഠനത്തിരക്കിനിടയിലും കലാപ്രവര്‍ത്തനത്തിന് വേണ്ടി സമയം കണ്ടെത്തുന്ന ഇവര്‍ക്ക് ഒരു അംഗികാരം നല്‍കുന്നതിനു വേണ്ടിയുള്ള വേദിയാണ് ഈ നൃത്താഞ്ജലി കലോത്സവം .അയര്‍ലണ്ടിലെ മിടുക്കരായ പ്രതിഭകള്‍ക്ക് wmc ഒരുക്കുന്ന ഈ വേദി ഒഴിവാക്കാനാവാത്തതാണ് .

FM റേഡിയോയില്‍ സപ്താ രാമന്‍ ,ദിയ ലിങ്കിവിന്‍സ്റ്റാര്‍ ,ബ്രിട്ടോ പേരേപ്പടാന്‍ ,അലൈന സുസന്‍,തേജ റോസ് ടിജോ ,ലക്ഷമി പ്രിയ ,ആഞ്ചെല മേരി ജോസ് ,ജോസഫ് ചെറിയാന്‍ എന്നിവര്‍ തങ്ങളുടെ കലാ പ്രവര്‍ത്തനത്തെക്കുറിച്ചും തുടര്‍ന്ന് കിംഗ് കുമാര്‍ ,സെറിന്‍ ഫിലിപ്പ് ,ജോണ്‍ ചാക്കോ ,സൈലോ സാം ,എല്‍ദോ തോമസ് ,അനിത് ചാക്കോ എന്നിവര്‍ കലോല്‍ത്സവത്തെക്കുറിച്ചും വിവരിക്കുന്നു .ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദു. ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.
യു ട്യൂബ് വീഡിയോ ലിങ്ക് താഴെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top