ലണ്ടൻ :യുകെ പ്രവാസികളായ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണം . യുകെയിലെ മലയാളി സമൂഹത്തിനു ആഘാതമായി ബ്ലാക്ക് ബേണില്‍ കോട്ടയംകാരി നഴ്‌സിന്റെ മരണം. ബ്ലാക്ക് ബേണില്‍ താമസിച്ചിരുന്ന മെയ് മോള്‍ മാത്യു (42) ബുധനാഴ്ച ബ്ലാക്ക് ബേണ്‍ ആശുപത്രില്‍ അന്തരിച്ചത്.ഈ മാസം പന്ത്രണ്ടാം തിയതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സ്വദേശി സിജി ടി അലക്‌സ് ഹൃദയാഘാതം മൂലം മരിച്ചത്തിന്റെ ഞെട്ടൽ മാറുന്നതിനുമുന്പാണ് മറ്റൊരുമരണം കൂടി എത്തുന്നത് .
കോട്ടയം പുന്നത്തറ ഇളയംതോട്ടത്തില്‍ കുടുംബാംഗമാണ് മെയ് മോള്‍. ബ്ലാക്ക് ബേണ്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മെയ്‌മോളുടെ കൈയുടെ ഓപ്പറേഷന്‍ നടന്നിരുന്നു. അതിനെ തുടര്‍ന്നുണ്ടായ ഇന്‍ഫെക്ഷന്‍ ആണ് മരണകാരണം എന്നാണ് സംശയിക്കുന്നത്.
ഓപ്പറേഷന് ശേഷം ഡിസ്ചാര്‍ജ് ചെയ്‌ത് വീട്ടില്‍ എത്തിയ മെയ് മോള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചു.ആശുപത്രില്‍ എത്തുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും ആസ്ഥാനത്താക്കി ബുധനാഴ്ച വൈകിട്ട് ഒമ്പതു മണിയ്ക്ക് ശേഷം മരണം സംഭവിച്ചു. മൃതദേഹം ബ്ലാക്ക് ബേണ്‍ ഹോസ്പിറ്റലില്‍ .
മെയ് മോള്‍ക്ക് രണ്ട് സഹോദരന്‍മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീല്‍ഡ് (Huddersfield) ല്‍ താമസിക്കുന്ന ബിബിയും മറ്റൊരു സഹോദരന്‍ ആയ ലൂക്കാച്ചന്‍ അമേരിക്കയിലും ആണ് ഉള്ളത്. മെയ് മോള്‍ മുന്‍ പ്രിസ്റ്റന്‍ ക്നാനായ യൂണിറ്റ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ രണ്ടാമത്തെ അപ്രതീക്ഷിത വേര്‍പാടാണ് മെയ്മോളുടേത്. ഈ മാസം 12 നാണ് ക്രോയ്ഡോണ്‍ മലയാളിയായ സിജി ടി അലക്‌സി (50) ന്റെ മരണം സംഭവിച്ചത്. ഈ മാസം 11ന് ശാരീരിക ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ സിജിയെ ക്രോയ്ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എത്തിച്ചു. എ ആന്റ് ഇ സേവനം തേടി ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് പിറ്റേന്ന് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. സിജി ടി അലക്‌സിന്റെ പൊതുദര്‍ശനവും സംസ്‌കാരവും 23ന് നടക്കാനിരിക്കെയാണ് മലയാളികള്‍ക്ക് വേദനയായി അടുത്ത വിയോഗ വാര്‍ത്ത.