നഴ്‌സുമാരുടെ സമരം പ്രതീഷേധത്തീയാകുന്നു: സമരരംഗത്ത് മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവര്‍

ഡബ്ലിന്‍: എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ അനിയന്ത്രിത തിരക്കിനെതിരെ സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മലയാളി നഴ്‌സുമാരടക്കം സമരത്തില്‍. ലഞ്ച് ടൈമില്‍ പ്രതിഷേധിക്കുകയായിരുന്നു നഴ്‌സുമാര്‍. ഉച്ചയ്ക്ക് ഒരു മണിമുതല്‍ രണ്ടുമണിവെരയാണ് പ്രതിഷധം സംഘടിപ്പിച്ചിരിക്കുന്നത്. ബജറ്റ് ദീവസമായ നാളെ രാവിലെ 8 മണിമുതല്‍ നഴ്‌സുമാര്‍ മുതല്‍ വാക്ക് ടു റൂള്‍ സമരം ആരംഭിക്കും. ഈ സമയത്ത് നോണ്‍നഴ്‌സിംഗ് ഡ്യൂട്ടികളായ ക്ലറിക്കല്‍ വര്‍ക്കുകള്‍, ഐടി സിസ്റ്റത്തിന്റെ ഉപയോഗം, ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുക തുടങ്ങിയ ജോലികള്‍ ബഹിഷ്‌ക്കരിക്കും. ആംബുലന്‍സ് എമര്‍ജന്‍സി ഫോണുകള്‍ മാത്രമായിരിക്കും അറ്റന്‍ഡ് ചെയ്യുക. കൂടുതല്‍ സമയവും രോഗി പരിചരണത്തിനായി നീക്കി വെയ്ക്കും.

എമര്‍ജന്‍സി വിഭാഗത്തില്‍ രോഗികള്‍ വളരെ മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. പലര്‍ക്കും ഏറ്റവും അടിസ്ഥാനമായ സ്വകാര്യതയും അന്തസും ലഭ്യമാകുന്നില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. ദിവസേന നൂറിലേറെ രോഗികളാണ് ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്നും 18 ട്രോളികള്‍ക്ക് മാത്രമുള്ള സൗകര്യമേ എമര്‍ജന്‍സി വിഭാഗത്തില്‍ നിലവിലുള്ളൂവെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ 3331 രോഗികളാണ് ബെഡിനായി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രോളിയില്‍ കാത്തിരുന്നതെന്ന് ഐഎന്‍എംഒ പറഞ്ഞു. 2014 നെ അപേക്ഷിച്ച് 137 ശതമാനത്തിന്റെ വര്‍ധനയാണിതെന്നും ഐഎന്‍എംഒ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം എമര്‍ജന്‍സി വിഭാഗത്തില്‍ കടുത്ത സമ്മര്‍ദ്ദമാണനുഭവപ്പെടുന്നതെന്നും എന്നാല്‍ നഴ്‌സുമാരുടെ തീരുമാനം ഖേദകരമാണെന്നും സെന്റ് വിന്‍സെന്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.

Top