ഗൾഫ് :ഗൾഫ് രാജ്യത്തെ നേഴ്‌സിങ് ജോലിയുറ് കടക്കൽ കത്തി .പ്രവാസികൾ കടുത്ത ആശങ്കയിൽ . മതിയായ യോഗ്യതയില്ലെന്ന പേരിൽ യുഎഇയിലെ നൂറുകണക്കിന് ഡിപ്ലോമ നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടു. യുഎഇയിൽ നഴ്‌സിങ് ജോലിയിൽ നിന്നും ജനറൽ നഴ്‌സുമാരെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുകയാണ് ഇപ്പോൾ. മതിയായ യോഗ്യത ഇല്ലെന്ന് കാണിച്ചാണ് യുഎഇയിൽ നൂറുകണക്കിന് നഴ്‌സിങ് ഡിപ്ലോമ നഴ്‌സുമാരെ ജോലിയിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിരവധിപേർ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലായി.ഒട്ടേറെ പേരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ബിഎസ്‌സി നഴ്സിങ് ഡിഗ്രിക്കാർക്കൊപ്പം യോഗ്യതയില്ലെന്ന സാങ്കേതികത്വമാണ് വെല്ലുവിളിയായത്.യുഎഇയിലെ വലിയൊരു ശതമാനം ഡിപ്ലോമ നഴ്സുമാർക്കും ജോലി നഷ്ടപ്പെട്ടു.ചിലർക്കെല്ലാം ജോലിക്കയറ്റത്തിനുള്ള സാധ്യതകളും മങ്ങി.
അടുത്തവർഷം നഴ്സിങ് ജോലി ഈ രംഗത്തു ബിരുദമുള്ളവർക്കു മാത്രമാക്കും. ഇതുസംബന്ധിച്ച് പ്രധാന മന്ത്രിയുടെ ഒാഫിസിനും കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരനും ഇരുനൂറോളം നഴ്സുമാർ ഒപ്പിട്ട പരാതി നൽകി. ഇന്ത്യൻ എംബസി, കോൺസുലേറ്റ് അധികൃതർ, മുഖ്യമന്ത്രി, മുൻമന്ത്രി കെ.സി.ജോസഫ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ബിഎസ്സി നഴ്സിങ് ഡിഗ്രിക്കാർക്കൊപ്പം യോഗ്യതയില്ലെന്ന സാങ്കേതികത്വമാണ് ജനറൽ നഴ്‌സിങ് പാസായവർക്ക് വെല്ലുവിളി ആകുന്നത്. യുഎഇയിലെ 90 ശതമാനം ഡിപ്ലോമ നഴ്സുമാർക്കും ജോലി നഷ്ടമായി കഴിഞ്ഞു. നവംബർ 30 ആകുമ്പോഴേയ്ക്കും ബാക്കിയുള്ളവർക്കു കൂടി തൊഴിൽ നഷ്ടപ്പെടുമെന്നു നഴ്‌സുമാർ ആശങ്കയോടെ പറയുന്നു. അടുത്തവർഷം നഴ്സിങ് ജോലി ഈ രംഗത്തു ബിരുദമുള്ളവർക്കു മാത്രമായി നിജപ്പെടുത്താനാണ് യുഎഇ സർക്കാറിന്റെ നീക്കം. ഇത് കേരളത്തിൽ നിന്നുള്ള മലയാളി നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമായി.
കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്ലസ് ടു പഠിച്ച ശേഷം മൂന്നര വർഷത്തെ നഴ്സിങ് ഡിപ്ലോമ കരസ്ഥമാക്കി യുഎഇയിൽ എത്തിയ നഴ്സുമാരിൽ ഭൂരിഭാഗവും 15 വർഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. 2016 മുതൽ 250ലേറെ പേർ ഫുജൈറയിലെ ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ തുല്യതാ കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് വർഷത്തെ കോഴ്സിന് ശേഷം 2018ൽ ആദ്യ ബാച്ച് പുറത്തിറങ്ങി. ഇൗ സർട്ടിഫിക്കറ്റിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ട് എന്നായിരുന്നു യൂണിവേഴ്സിറ്റി അധികൃതർ നഴ്സുമാരോട് പ്രവേശന സമയത്ത് പറഞ്ഞിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഇതുപയോഗിച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമെന്നും ഉറപ്പു നൽകിയിരുന്നു.
എന്നാൽ, 50,000 ദിർഹത്തോളം ഫീസ് നൽകി രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കി നേടിയ സർടിഫിക്കറ്റുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് അതിന് അംഗീകാരമില്ലെന്ന് അറിയുന്നതെന്ന് നഴ്സുമാർ പരാതിപ്പെട്ടു. ഇൗ യൂണിവേഴ്സിറ്റിക്ക് അംഗീകാരമില്ലാത്തതാണു തിരസ്കാരത്തിന് കാരണമെന്ന് മന്ത്രാലയം അധികൃതരും അറിയിച്ചു. ഇതിനിടെ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം നിർത്തി കോയമ്പത്തൂർ സ്വദേശികളായ മാനേജ്മെന്റ് അധികൃതർ യുഎഇ വിടുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കില്ലെങ്കിൽ തങ്ങളുടെ പണമെങ്കിലും തിരിച്ചു കിട്ടണമെന്നാണ് നഴ്സുമാരുടെ ഇപ്പോഴത്തെ ആവശ്യം.
ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ഇവിടെ ക്ലാസുകൾ നടത്തിയിരുന്നത്. ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുത്ത് ക്ലാസിൽ സംബന്ധിക്കാം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ഡിപ്ലോമാ നഴ്സുമാർ ഇവിടെ ചേർന്ന് പഠിച്ചിരുന്നു. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന കുടുംബങ്ങളിൽ കുട്ടികളെ സുഹൃത്തുക്കളുടെ വീട്ടിലും ബേബി സിറ്റിങ്ങിലുമൊക്കെ ഏൽപിച്ചായിരുന്നു പലരും ദുരിതം സഹിച്ച് ക്ലാസിൽ പങ്കെടുത്തിരുന്നത്.അതേസമയം, യുഎഇയിലെ ചില അക്രഡിറ്റഡ് യൂണിവേഴ്സിറ്റികളിൽ പഠിച്ചു നേടുന്ന ഡിപ്ലോമ സർടിഫിക്കറ്റിനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയിട്ടില്ല. കേരളാ നഴ്സിങ് കൗൺസിലിനെ മാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് അജ്മാനിൽ ജോലി നഷ്ടപ്പെട്ട കോട്ടയം കുമരകം സ്വദേശിനി പറഞ്ഞു.കേരളത്തിൽ ജനറൽ നഴ്സുമാർ എന്നറിയപ്പെടുന്ന യുഎഇയിലെ ഒട്ടേറെ ഡിപ്ലോമാ നഴ്സുമാർക്കും ഇതിനകം ജോലി നഷ്ടപ്പെട്ടുകഴിഞ്ഞു. ഇവരെല്ലാം ഇനിയെന്ത് ചെയ്യണമെന്നറിയാതെ കടുത്ത മാനസിക സമ്മർദത്തിലാണ്. 2020 ആകുമ്പോഴേയ്ക്കും ബിഎസ്‌സിക്കാരായ നഴ്സുമാർക്ക് മാത്രമേ യുഎഇയിൽ ജോലി ചെയ്യാനാകുകയുള്ളൂ.