ഡബ്ലിൻ :അയർലണ്ടിൽ പുതിയ 190 കൊറോണ കേസുകൾ സ്ഥിരീകരിച്ചു .ഇന്ന് ഒരുമരണവും റിപ്പോർട്ട് ചെയ്തു .190 പേർക്ക് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചതായി ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം (എൻപിഇടി) അറിയിച്ചു.ഇതോടെ വൈററസ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണം 1,775 ആയി. ഇന്നുവരെ സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം 27,499 ആണ്.190 പുതിയ കേസുകളിൽ പതിനാല് എണ്ണം കമ്മ്യൂണിറ്റി ട്രാൻസ്മിഷനിൽ നിന്ന് ഉണ്ടായതാണ് .പുതിയ കേസുകളിൽ 75 എണ്ണം ക്ളോസ് സമ്പർക്കത്തിലൂടെ ഉണ്ടായതാണ് .
പുതിയ കേസുകളിൽ മുക്കാൽ ഭാഗവും 45 വയസ്സിന് താഴെയുള്ളവരിലാണ്. സ്ഥിരീകരിച്ച കേസുകളിൽ 111 എണ്ണം സ്ത്രീകളാണ്, 76 പേർ പുരുഷന്മാരാണ്.കിൽഡെയറിൽ 48, ഡബ്ലിനിൽ 46, ടിപ്പരറിയിൽ 38, ലിമെറിക്കിൽ 20, ക്ലെയറിൽ ഏഴ് കേസുകൾ. ബാക്കി കേസുകൾ കാർലോ, കോർക്ക്, കെറി, കിൽകെന്നി, ലാവോയിസ്, ലോത്ത്, മീത്ത്, ഓഫാലി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ ആണ് .
ആഗോള തലത്തിലും കോവിഡ് കേസുകളുടെ കാര്യത്തിൽ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ 21.8 മില്യണിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് എട്ട് ലക്ഷത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകളുടെ കാര്യത്തിൽ യുഎസും ബ്രസീലും ഇന്ത്യയുമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. യുഎസിൽ 54 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ബ്രസീലിൽ ഇത് 33 ലക്ഷവും ഇന്ത്യയിൽ 27 ലക്ഷവും കവിഞ്ഞിട്ടുണ്ട്.