ടെന്നസ്: അപകടസ്ഥലത്ത് ഉചിതമായി പ്രവര്‍ത്തിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ് മണവാട്ടി ഒരു മണവാട്ടി. യു.എസില്‍ നടന്ന അപകടത്തില്‍ വിവാഹ വേഷത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് സാറാ റേയെന്ന നവവധു വാര്‍ത്തകളില്‍ നിറയുന്നത്. യു.എസിലെ ടെന്നസിലാണ് സാറയെ താരമാക്കിയ സംഭവം അരങ്ങേറിയത്. ഒക്ടോബര്‍ മൂന്നിന് വിവാഹശേഷമുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് ഇടയിലാണ് സാറയുടെ ഫോണിലേക്ക് അപകടവാര്‍ത്തയെത്തിയത്.
മുത്തശ്ശിയും മുത്തശ്ശനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടുവെന്നായിരുന്നു സന്ദേശം. വാര്‍ത്തയെത്തിയതോടെ പാരാമെഡിക്കല്‍ ഉദ്യോഗസ്ഥികൂടിയായ സാറ സല്‍ക്കാരങ്ങള്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു.അപകട സ്ഥലത്ത് വിവാഹ വേഷത്തില്‍ മഴയില്‍ നനഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സാറയുടെ ചിത്രം പകര്‍ത്തിയത് അമ്മ മേഴ്സി മാര്‍ട്ടിനാണ്. മകളുടെ സ്വഭാവവും സൗന്ദര്യവും എടുത്തുകാട്ടുന്ന ചിത്രമാണിതെന്ന് മേഴ്സി അവകാശപ്പെടുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സാറയുടെ ചിത്രം ഏറെ പ്രശംസയും പിടിച്ചുപറ്റി. എന്നാല്‍, താന്‍ തന്‍െറ കടമ മാത്രമാണ് നിര്‍വ്വഹിച്ചതെന്ന് സാറ പറയുന്നു.
മനസിലാണ് യഥാര്‍ത്ഥ സൗന്ദര്യമെന്ന് വ്യക്തമാക്കി മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് ചൈനീസ് വംശജയായ ഗുവോ യുവാന്യവാന്‍ ആയിരുന്നു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ചിത്രം പകര്‍ത്തുന്നതിന് ഇടയിലാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിക്കാന്‍ ഗുവോ തയ്യാറായത്. അപകടം നടക്കുന്നിടത്ത് ഓടിയെത്തിയ ഗുവോ വിവാഹ വേഷത്തില്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. മണവാട്ടിയുടെ ഈ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ വിവാഹ വേഷത്തില്‍ വെള്ളത്തിലെടുത്തുചാടിയ ചൈനീസ് വംശജയേപ്പോലെ സാറയും വാര്‍ത്തകളില്‍ നിറയുകയാണ്.