ഇന്ത്യ ചൈനയ്ക്ക് എട്ടിന്റെ പണി കൊടുത്തു !

ന്യുഡൽഹി:ചൈനാക്കിട്ടി എട്ടിന്റെ പണികൊടുത്തത് ഇന്ത്യ .രാജ്യത്തെ വിപണി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നു. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മിക്കതും സുരക്ഷിതമല്ലെന്നാണ് കണ്ടെത്തൽ. ചൈനയിൽ നിന്നു വരുന്ന നാലിൽ മൂന്ന് എൽഇഡി ബൾബുകളും സുരക്ഷിതമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.രാജ്യത്തെ എൽഇഡി ബൾബ് കച്ചവടം 10,000 കോടി രൂപയ്ക്ക് മുകളിലാണ്. എന്നാൽ വിൽക്കുന്ന മിക്ക ബൾബുകളും ഗുണമേന്മയുടെ കാര്യത്തിൽ ഏറെ പിന്നിലാണ്. ഉപഭോക്തൃ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്ക ചൈനീസ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇന്ത്യയിൽ വിൽക്കുന്നതെന്നാണ് നീൽസൺ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ 200 ഇലക്ട്രിക്കൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് തന്നെ വൻ നഷ്ടങ്ങളുണ്ടാകുന്ന ഉപകരണങ്ങളാണ് ചൈനയിൽ നിന്നു ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന എൽഇഡി ബൾബുകൾക്കൊന്നും ഒരു സുരക്ഷയും ഗുണമേന്മയും ഇല്ല.വ്യാജ പേരുകളിലാണ് മിക്ക ചൈനീസ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും എത്തുന്നത്. ചില ഉൽപ്പന്നങ്ങളിൽ പേരില്ല, ചിലതിൽ കമ്പനിയുടെ പേരില്ല. വാറന്റിയും ഗ്യാറന്റിയുമില്ല. ബിഐഎസ് സുരക്ഷയുള്ള എൽഇഡി ബൾബുകൾ കുറവാണെന്നും റിപ്പോർട്ടിലുണ്ട്. ഇതാണ് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന വിഷയം.

സർക്കാരിനു ലഭിക്കേണ്ട നികുതി വെട്ടിച്ചാണ് മിക്ക ചൈനീസ് ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നത്. ചൈനയിൽ നിന്നു വരുന്ന 48 ശതമാനം എൽഇഡി ബൾബുകളിലും നിർമിച്ച കമ്പനിയുടെ വിലാസം ഇല്ല. 31 ശതമാനം ബൾബുകളിൽ പേരും രേഖപ്പെടുത്തിയിട്ടില്ല. ചൈനീസ് ഉൽപ്പന്നങ്ങൾക്കും ഇപ്പോൾ തന്നെ നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ട്. വ്യാജ ഉൽപ്പന്നങ്ങൾ പരിശോധിക്കാനും ഇറക്കുമതിക്ക് അധിക നികുതി ഈടാക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി മൊബൈൽ ഫോൺ സ്ക്രീനിൽ പോറൽ വീഴാതിരിക്കാൻ ഒട്ടിക്കുന്ന ടെംപേഡ് ഗ്ലാസ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വില കുറച്ച് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ കമ്പനികൾക്കു ഭീഷണിയാകുന്നതിനാൽ അഞ്ചു വർഷത്തേക്ക് ആന്റി–ഡംപിങ് തീരുവ എന്ന അധിക നികുതി ഈടാക്കാനും നീക്കം നടത്തിയിരുന്നു. 4.2 മില്ലിമീറ്റർ വരെ കനമുള്ള ഗ്ലാസ് ഇറക്കുമതി ചെയ്യുമ്പോൾ ടണ്ണിന് 52.85 ഡോളർ–136.21 ഡോളർ നിലവാരത്തിൽ അധിക നികുതി നൽകണമെന്നു റവന്യു വകുപ്പിന്റെ വിജ്ഞാപനത്തിലുണ്ട്. ടെംപേഡ് ഗ്ലാസ് ചൈന ഇന്ത്യയിലേക്ക് അയയ്ക്കുന്നത് യഥാർഥ മൂല്യത്തെക്കാൾ താഴ്ന്ന വിലയിലാണെന്ന് സർക്കാർ കണ്ടെത്തിയിരുന്നു.

Top