ഇന്ത്യക്കാരെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍ , രക്ഷാദൗത്യം ഊര്‍ജിതം. ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും

ദില്ലി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. മലയാളികള്‍ അടക്കമുള്ള കൂടുതല്‍ പേര്‍ ഇന്ന് നാട്ടിലെത്തും. ഇന്നലെ നാല് വിമാനങ്ങളിലായി 908 ഇന്ത്യക്കാരെ തിരികെ എത്തിക്കാനായിട്ടുണ്ട്.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി അടിയന്തര യോഗം ചേര്‍ന്നു. ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച യോഗം രണ്ട് മണീക്കൂറോളം നീണ്ടു്.

രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നു എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്‍കിയ കത്തുകളും യോഗത്തില്‍ ചര്‍ച്ചയായി.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണവും തേടാന്‍ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയൊക്കെയാകും എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Top