ചൈനീസ് ആപ്പുകള്‍ വഴി ചാരപ്പണി; ജനപ്രിയ ആപ്പുകളുള്‍പ്പെടെ 42 എണ്ണത്തിന് പിടി വീണു

ന്യൂഡല്‍ഹി: ചാരപ്പണി നടത്തുന്നെന്ന് സംശയമുള്ള ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് പിടിവീഴുന്നു. 42 ആപ്പുകളാണ് സംശയത്തിന്റെ നിഴലില്‍ ഉള്ളത്. ഇതില്‍ ജനപ്രിയ ആപ്പുകളും അനവധി. ഇതേത്തുടര്‍ന്ന് 42 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ട്.

ട്രൂകോളര്‍, ഷെയര്‍ ഇറ്റ്, വീചാറ്റ്, വെയ്‌ബോ, യുസി ബ്രൗസര്‍, യുസി ന്യൂസ്, ന്യൂസ്‌ഡോഗ് തുടങ്ങിയ ആപ്പുകളാണ് സംശയനിഴലില്‍. ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമായി ആപ്പുകള്‍ കേന്ദ്രീകരിച്ച് ചാരപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണു സുരക്ഷാ വിദഗ്ധരുടെ നിഗമനം. ചൈനീസ് ഡവലപ്പര്‍മാര്‍ തയാറാക്കിയ ആന്‍ഡ്രോയിഡ്/ഐഒഎസ് ആപ്പുകളാണ് സൈന്യം ഡിലീറ്റ് ചെയ്യേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൈനയും പാക്കിസ്ഥാനും മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതായി മുന്‍പും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയ്ക്കു വിവരം നല്‍കിയത്. സ്മാര്‍ട്ട് ഫോണുകള്‍ വഴിയും കംപ്യൂട്ടറുകള്‍ വഴിയും ചാരവൃത്തി നടത്തുന്നത് സാധാരണമായിട്ടുണ്ട്. ആപ്പുകളിലൂടെ രഹസ്യവൈറസ് കടത്തിവിട്ടാണ് ശത്രുക്കളുടെ പ്രവര്‍ത്തനം.

എല്ലാ സൈനികരും ഉദ്യോഗസ്ഥരും സ്വകാര്യ, ഔദ്യോഗിക ഫോണുകളില്‍നിന്ന് ചൈനീസ് ആപ്പുകള്‍ നിര്‍ബന്ധമായും നീക്കണമെന്നാണ് നിര്‍ദേശം. സൈന്യത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് ഇതാവശ്യമാണ്. 42 ആപ്പുകളെയാണ് സിആര്‍പിഎഫിന്റെ ഐടി സെല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിര്‍ത്തി നിയന്ത്രണ രേഖയിലുള്ള സിആര്‍പിഎഫ്, ഐടിബിപി തുടങ്ങിയ സൈനികര്‍ക്കാണു കര്‍ശന നിര്‍ദേശം ലഭിച്ചത്.

സ്വകാര്യമോ ഔദ്യോഗികമോ ആകട്ടെ തങ്ങളുടെ ഫോണില്‍നിന്നോ കംപ്യൂട്ടറുകളില്‍നിന്നോ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സൈനികരാണ്. ചൈനീസ് ആപ്പുകളെയും ഉപകരണങ്ങളെയും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ വ്യോമസേനാംഗങ്ങളും കുടുംബങ്ങളും ചൈനീസ് ഫോണ്‍ ഷവോമി ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.

Top