കത്തുന്ന കെട്ടിടത്തില്‍ നിന്ന് മക്കളെ സാഹസികമായി രക്ഷിച്ചശേഷം അമ്മ മരണത്തിന് കീഴടങ്ങി; യുവതിക്ക് മുന്നില്‍ ആദരവോടെ ലോകം

തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്നും മക്കളെ സാഹസികമായി രക്ഷിച്ച അമ്മ മരണത്തിന് കീഴടങ്ങി. ചൈനയിലെ സൂചാങ് പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. തീപിടിച്ച കെട്ടിടത്തിന്‍നിന്ന് കുഞ്ഞുങ്ങളെ സാഹസികമായി താഴെ എത്തിച്ചതിന് ശേഷം അമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ജനലിലൂടെ കുട്ടികളെ അമ്മ താഴെ നിന്ന രക്ഷാപ്രവര്‍ത്തകരുടെ കയ്യിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. ഇതേ സമയം കെട്ടിടത്തിനുളളില്‍ തീയും പുകയും ആളിയതോടെ രക്ഷപെടാനുളള വാതിലുകള്‍ അടഞ്ഞു തുടര്‍ന്നാണ് യുവതി ജനാലവഴി കുട്ടികളെ പുറത്തെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താഴെനിന്ന ജനകൂട്ടം ബ്‌ളാങ്കെറ്റ് വിരിച്ചാണ് കുട്ടികളെ രക്ഷിച്ചത്. 9 വയസുകാരനും 3 വയസുകാരനുമാണ് രക്ഷപെട്ടത്. വീഴ്ചയില്‍ മൂന്നുവയസുകാരന്റെ കാലിന് പൊട്ടലുണ്ട്. തുടര്‍ന്ന് ബോധ രഹിതയായി യുവതിയും താഴേക്ക് വീണു. ഇവരെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

യുവതി കുട്ടികളെ താഴേക്ക് എറിഞ്ഞ് രക്ഷപെടുത്തുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Top