അയര്‍ലന്‍ഡിലൂടെ യുഎസിലെത്താന്‍ പ്രധാനമന്ത്രി: ലക്ഷ്യം വികസന ചര്‍ച്ചകളും വന്‍ കരാറുകളും

ന്യൂഡല്‍ഹി: അയര്‍ലന്‍ഡ് സന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ചത്തെ വിദേശപര്യടനത്തിന്റെ തുടക്കം. അറുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്താനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യും. പിന്നീട് പ്രധാനമന്ത്രി അഞ്ച് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പുറപ്പെടും.
ഒരു ദിവസം അയര്‍ലന്‍ഡില്‍ ചെലവഴിക്കുന്ന മോഡി തലസ്ഥാനമായ ഡബ്ലിനില്‍ ഐറിഷ് ഭരണതലവന്‍ എന്‍ഡ കെന്നിയുമായി കൂടിക്കാഴ്ച നടത്തും.

1956നു ശേഷം അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായിരിക്കും ഐറിഷ് ഭരണതലവന്‍ എന്‍ഡ കെന്നിയുമായി കൂടിക്കാഴ്ചയില്‍ വരുക. ഇന്ന് അയര്‍ലന്‍ഡില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ ന്യൂയോര്‍ക്കിലെത്തും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മോഡി യുഎസിലേക്കു പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

modi in ireland
ഇതിനു ശേഷം നരേന്ദ്രമോദി നേരെ പോകുന്നത് യുഎസിലേയ്ക്കാവും. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇതു രണ്ടാം തവണയാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 70–ാം വാര്‍ഷികത്തോടനുബന്ധിച്ചുളള പ്രത്യേക സമ്മേളനത്തിലും ജി 4 രാജ്യങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
യുഎന്‍ രക്ഷാസമിതിയിലെ പരിഷ്‌കാരങ്ങളാണ് ജി 4 ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയം. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചര്‍ച്ചചെയ്യും. യുഎന്‍ സമ്മേളനത്തിനിടെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ബഹുരാഷ്ട്ര കമ്പനി മേധാവികള്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന മോദി, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളെ ക്ഷണിക്കും.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മോഡി യുഎസിലേക്കു പോകുന്നത്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പ് അദ്ദേഹം സിലിക്കണ്‍ വാലി സന്ദര്‍ശിക്കും. ഇന്ത്യയിലെയും യുഎസിലെയും കമ്പനി സിഇഒമാര്‍ പങ്കെടുക്കുന്ന സിഇഒ ഫോറത്തിന്റെ സമാപന സെഷനില്‍ മോഡി പങ്കെടുക്കും. 500ഓളം വരുന്ന കമ്പനി സിഇഒമാര്‍ക്ക് പ്രധാനമന്ത്രി അത്താഴ വിരുന്നും ഒരുക്കും.

26, 27 തിയ്യതികളില്‍ കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലെത്തുന്ന മോഡി ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഓ ടിം കുക്ക്, ഗൂഗിള്‍ സുന്ദര്‍ പിച്ചെയ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. 28ന് ന്യൂയോര്‍ക്കില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തും.

ഗൂഗിള്‍ ആസ്ഥാനവും ഫെയ്‌സ്ബുക്ക് ആസ്ഥാനവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സംഘടിപ്പിച്ചിട്ടുളള സംവാദത്തിലും മോദി പങ്കെടുക്കും. സാന്‍ജോസില്‍ ഇന്ത്യന്‍ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ഈ മാസം 29 വരെ മോദി യുഎസിലുണ്ടാകും.

Top