പിഎംഎഫ് കാനഡാ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

സ്വന്തം ലേഖകൻ

ആൻബർട്ട്: പ്രവാസി മലയാളി ഫെഡറേഷൻ കാനഡാ അഡ്‌ഹോക്ക് കമ്മിറ്റിക്കു രൂപം നൽകിയതായി പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൻ ഗ്ലോബൽ ചെയർമാൻ പ്രിൻസ് വള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു.
സാജയ് സെബാസ്റ്റ്യൻ (കോ ഓർഡിനേറ്റർ), നിഥിൻ നാരായണൻ (പ്രസിഡന്റ്), സിവിൻ ജോബ് (സെക്രട്ടറി), ബിനീഷ് പിള്ള (ജോ.സെക്രട്ടറി), റ്റിന്റോ ജോൺ (വൈസ് പ്രസിഡന്റ്), റ്റിറ്റോ സെബാസ്റ്റിയൻ (വൈസ് പ്രസിഡന്റ്), ജോസി ദാനിയേൽ (ട്രഷറർ), റോബിൻ ആന്റോ (ജോ.ട്രഷറർ), ജിജി ഫിലിപ്പ് (വുമൺസ് കോ ഓർഡിനേറ്റർ) എന്നിരാണ് കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നത്.
ആഗോള തലത്തിൽ പ്രവാസിമലയാളികളെ ഒറു കുടക്കീഴിൽ അണിനിരത്തി അവർ അർഹിക്കുന്ന അവകാശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും നേടിയെടുക്കുന്നതിനും പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തിൽ തിരിച്ചെത്തുന്നവർക്കു അർഹമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് പിഎംഎഫ്. സംഘടനയുടെ പ്രവർത്തനങ്ങൾ കാനഡയിൽ ഊർജിതപ്പെടുത്തുന്നതിനും കൂടുതൽ അംഗങ്ങളെ സംഘടനയിൽ ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമെന്നും കോ ഓർഡിനേറ്റർ സാജയ് സെബാസ്റ്റിയൻ പറഞ്ഞു.
ഗ്ലോബൽ പിഎംഎഫ് അഡൈ്വസറി ബോർഡിലെ അമേരിക്കൻ പ്രതിനിധികളായ ഡോ.ജോസ് കാനാട്ട്, പി.പി ചെറിയാൻ, ലൈസ അലക്‌സ് എന്നിവർ പുതുതായി ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളെ അനുമോദനങ്ങൾ അറിയികിക്കുകയും ഭാവി പ്രവർത്തനങ്ങൾക്കു ആശംസ അർപ്പിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top