രണ്ടു ദശാബ്ദങ്ങളായി മുഖ്യധാരാ മാധ്യമ പ്രവർത്തനങ്ങളിൽ സജീവമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റസിഡന്റ് എഡിറ്റർ പ്രശാന്ത് രഘുവംശം. രാജ്യ തലസ്ഥാനത്തെ മുഖമായ ഈ മാധ്യമ പ്രവർത്തകൻ യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരത്തുനിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പോസ്റ്റ് ഗ്രാഡുവേഷനും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും ജേർണലിസത്തിൽ പി ജി ഡിപ്ലോമയും , യു കെ യിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രോഡ്കാസ്റ്റ് ജേർണലിസത്തിൽ നിന്നും ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് ഈ ജനകീയനായ മാധ്യമ പ്രവർത്തകൻ.
ഡെക്കാൻ ക്രോണിക്കിളിൽ സ്റ്റാഫ് റിപ്പോർട്ടർ ആയാണ് പ്രശാന്ത് രഘുവംശം സജീവ മാധ്യമ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ 2001 ൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായി ചേർന്നതോടെ പ്രശാന്ത് രഘുവംശം എന്ന മുഖ്യ ധാര ടെലിവിഷൻ ജേർണലിസ്റ്റിന്റെ ജനങ്ങളോടൊത്തുള്ള സുദീർഘമായ ഒരു യാത്ര ആരംഭിക്കുകയായിരുന്നു. റസിഡന്റ് എഡിറ്റർ എന്ന നിലയിൽ ദേശീയവും അന്തർദേശീയവുമായ വിവിരങ്ങൾ കൃത്യതയോടെയും വ്യക്തതയോടെയും മലയാളി പ്രേക്ഷകരിൽ എത്തിക്കുന്നതിലും വടക്കേ ഇന്ത്യയിലെ തന്നെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രശാന്ത് രഘുവംശത്തിന്റെ പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ദേശീയ തെരഞ്ഞെടുപ്പുകളും, വടക്കേ ഇന്ത്യൻ സംസ്ഥാന തെരഞ്ഞെടുപ്പുകളും മലയാളി പ്രേക്ഷകർക്ക് മുൻപിൽ ഏറ്റവും വേഗത്തിലും കൃത്യതയിലും എത്തിക്കുന്നതിൽ ആദ്ദേഹം വിജയിച്ചിട്ടുണ്ട്. ഭാരതത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങളെ നിരീക്ഷിക്കുന്ന, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഒൻപതംഗ ബ്രോഡ്‌കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റി അംഗം കൂടിയാണ് പ്രശാന്ത് രഘുവംശം. ലോകാ സഭാ സ്പീക്കറിന്റെ അഡ്വൈസറി കമ്മറ്റി അംഗമായി നാലുവർഷം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചുവര്ഷത്തോളം കേരളാ യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ് ഇൻ ഡൽഹിയുടെ പ്രസിഡണ്ട് ആയും സേവനം ചെയ്തിട്ടുണ്ട്,
ഇദ്ദേഹത്തെ ഈ മാധ്യമ കോൺഫറൻസിലേക്ക് സന്തോഷത്തോടു സ്വാഗതം ചെയ്യുന്നതായി നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, നാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ് എന്നിവരോടൊപ്പം ആതിഥേയത്വം വഹിക്കുന്ന ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയ, സെക്രട്ടറി പ്രസന്നൻ പിള്ള മറ്റു ഭാരവാഹികളും പറഞ്ഞു