ഉക്രൈന്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഐ പി എല്‍ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ചു

ഡിട്രോയിറ്റ് : റഷ്യന്‍ -ഉക്രൈന്‍ യുദ്ധം യാഥാര്‍ഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും ,യുദ്ധഭൂമിയില്‍ ജീവിതം ഹോമിക്കപെടുന്ന നിരപരാധകളുടെയും സൈനീകരുടെയും കുടുംബങ്ങളുടെ ആശ്വാസത്തിനും , എത്രയും വേഗം യുദ്ധം അവസാനിച്ചു സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനാവശ്യമായ വിവേകം റഷ്യന്‍ -ഉക്രൈന്‍ ഭരണാധികാരികള്‍ക്കും ലോക നേതാക്കള്‍ക്കും ലഭിക്കുന്നതിനും പ്രാര്‍ത്ഥന യജ്ഞം. പ്രയര്‍ലൈനില്‍ പങ്കെടുക്കുന്ന പലരുടെയും പ്രിയപ്പെട്ടവര്‍ ഉക്രൈനില്‍ ഉണ്ടെന്നും അവരുടെ സുരക്ഷിത വിടുതലിനും എല്ലാവരും ഐക്യമത്യപ്പെട്ടു ഒരുമനസോടെ തുടര്‍ച്ചയായി പ്രാര്ഥിക്കണമെന്നു മാര്‍ച്ച് ഒന്ന് ചൊവാഴ്ച വൈകീട്ട് ചേര്‍ന്ന 407- മത് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ സമ്മേളനം അഭ്യര്‍ത്ഥിച്ചു.

യുദ്ധഭൂമിയില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന സൈനീകരുടെയും സിവിലിയന്മാരുടെയും സ്മരണക്കു മുന്പില്‍ പ്രണാമം അര്‍പ്പിച്ചു എല്ലാവരും ഒരുനിമിഷം മൗനം ആചരിച്ച ശേഷമാണ് യോഗനടപടികള്‍ ആരംഭിച്ചത്. ഐ പി എല്‍ കോര്‍ഡിനേറ്റര്‍ സി വി സാമുവേല്‍ റഷ്യന്‍ -ഉക്രൈന്‍ യുദ്ധ സാഹചര്യങ്ങളെ കുറിച്ച് ചുരുക്കമായി വിശദീകരിച്ചു. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സംഘര്‍ഷം ലോകമഹായുദ്ധത്തിലേക്കു നയിക്കാതിരിയ്ക്കുന്നതിന് ഏവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫ്ലോറിഡയില്‍ നിന്നുള്ള പാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു . തമ്പി മാത്യു (ഫ്‌ലോറിഡ ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടര്‍ന്നു വിര്‍ജീനിയ മാര്‌തോമ ചര്‍ച് വികാരിയും വേദ പണ്ഡിതനുമായ റവ റെനി വര്ഗീസ് യെശയ്യാവ് അമ്പത്തിയെട്ടാം അദ്ധ്യായത്തിന്റെ 1 -10 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തി.

നീതിയിലധിഷ്ഠമായ ഒരു ലോകത്തെയും സമൂഹത്തെയും സ്രഷ്ടിക്കുക എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ നാം നേടിയെടുക്കേണ്ടത്. അപരനില്‍ തന്നെയും ദൈവത്തെയും ഒരുപോലെ കണ്ടെത്തുകയും അത് പ്രാര്‍ത്ഥനയില്‍ പ്രതിഫലികുകയും ചെയ്യണമെന്ന് അച്ചന്‍ ഓര്‍മിപ്പിച്ചു. അര്‍ത്ഥവും മഹത്വവുമുള്ള ഒരു ജീവിത്തിന്റെ ഉടമകളായി മാറണമെന്നു ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്നു. ദൈവഹിതം പൂര്‍ണതയിലേക്ക് എത്തിക്കുവാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നു ആശംസിച്ചു അച്ചന്‍ പ്രസംഗം ഉപസംഹരിച്ചു

മധ്യസ്ഥ പ്രാര്‍ത്ഥനക്കു എം വി വര്‍ഗീസ് (ന്യൂയോര്‍ക്) നേത്ര്വത്വം നല്‍കി. കോര്‍ഡിനേറ്റര്‍ ടി എ മാത്യു (ഹൂസ്റ്റണ്‍) നന്ദി രേഖപ്പെടുത്തി. ഷിജു ജോര്‍ജ് (ഹൂസ്റ്റണ്‍) പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പ്രാത്ഥനയില്‍ പങ്കെടുത്തു.

Top