മഴക്കെടുതിയുടെ കണക്കുകള്‍ നൂറോ മില്ല്യണ്‍ യൂറോ കടക്കും: മഴക്കെടുതിയില്‍ നിന്നു മോചനം നേടാനാവാതെ സര്‍ക്കാര്‍

ഡബ്ലിന്‍: രാജ്യത്ത് മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടത്തിന്റെ കണക്കുകള്‍ നൂറു മില്യണ്‍ യൂറോ കടക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മഴക്കെടുതിയുടെ നാശനഷ്ടത്തിന്റെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിട്ടതോടെയാണ് നാശനഷ്ടം നൂറു മില്ല്യണ്‍ യൂറോ കടക്കുമെന്നു ഉറപ്പായത്. അടുത്ത രണ്ടു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു കൂടി എത്തിയതോടെ രാജ്യത്തെ മഴക്കെടുതി മൂലമുള്ള നാശനഷ്ടം ഇരട്ടിയാകുമെന്നു ഉറപ്പായി.
മഴക്കെടുതി നേരിടാന്‍ ബ്രസല്‍സ് പോളിസി വഴി സഹായം നല്‍കാനുള്ള നിര്‍ദേശം യൂറോപ്യന്‍ കമ്മിഷണര്‍ ഇപ്പോള്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അയര്‍ലന്‍ഡിനുള്ളിലെ നദികളുടെ കാര്യങ്ങള്‍ രാജ്യങ്ങള്‍ തന്നെ മാനേജ് ചെയ്യണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ യൂറോപ്യന്‍ കമ്മിഷണര്‍ പറയുന്നത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ നാശ നഷ്ടങ്ങള്‍ മൂലം പാലങ്ങളും റോഡുകളും തകര്‍ന്നത് ഒഴിവാക്കാന്‍ 60 മില്ല്യണ്‍ യൂറോയെങ്കിലും വേണ്ടി വരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ബില്ലുകള്‍ തയ്യാറാക്കുമ്പോള്‍ ഇതിലും അധികം തുക ചിലവഴിക്കേണ്ടി വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
പ്രാദേശിക അതോറിറ്റികള്‍ക്കു 10 മില്ല്യണ്‍ യൂറോ റോഡുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതിനു അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ എട്ടു മില്ല്യണ്‍ യൂറോ കൂടി അധികമായി അനുവദിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ക്കു നാശനഷ്ടമുണ്ടായവര്‍ വീടുകളുടെ വാല്യേഷനില്‍ മാറ്റം വരുത്തണമെന്നു ധനമന്ത്രി മൈക്കിള്‍ നൂനാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി വീടുകളുടെ നാശനഷ്ടം വിലയിരുത്താനും ഇവരുടെ പ്രോപ്പര്‍ട്ടി ടാക്‌സില്‍ ഇളവു വരുത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top