രാജു കുന്നക്കാടിന് രാജൻ പി ദേവ് സ്മാരക പുരസ്‌കാരം.ഐറീഷ് പ്രവാസികൾക്ക് അഭിമാനം !

തിരുവനന്തപുരം :നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24 വർഷത്തെ രാജൻ പി ദേവ് സ്മാരക പുരസ്കാരത്തിന് ( നാടകം )രാജു കുന്നക്കാട്ടിനെ തെരഞ്ഞെടുത്തു.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌, മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാള നാടക, സിനിമാ രംഗത്തെ കുലപതിയായ രാജൻ പി ദേവിന്റെ പേരിൽ നൽകി വരുന്ന ഈ അവാർഡ്.

2024 മാർച്ച്‌ 27 ന് തിരുവനന്തപുരം വിവേകാനന്ദ ഹാളിൽ വച്ചു നടക്കുന്ന ട്രസ്റ്റിന്റെ വാർഷികാഘോഷചടങ്ങിൽ, നിരവധി കലാ സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.നാടകരചന,അഭിനയം , കവിതാ രചന, ആലാപനം തുടങ്ങിയ രംഗങ്ങളിലെ സമഗ്ര സംഭാവനക്കാണ് രാജു കുന്നക്കാട്ട് അവാർഡിന് അർഹമായത്.19 വർഷമായി അയർലണ്ടിൽ താമസമാക്കിയ രാജു കോട്ടയം ജില്ലയിൽ ആനിക്കാട് സ്വദേശിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലാ, സാംസ്‌കാരിക പ്രവർത്തനത്തിന് 2007 ൽ അജ്‌മാൻ കേരളൈറ്റ്സ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ‘പ്രവാസി രത്ന’ അവർഡിന് രാജു അർഹമായിട്ടുണ്ട്. കേരള സാക്ഷരത മിഷൻ സ്റ്റേറ്റ് റിസോർസ് പേഴ്സൺ, പള്ളിക്കത്തോട് പഞ്ചായത്ത് അംഗം, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.സംസ്കാരവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. റോം ഒരു നേർക്കാഴ്ച, അയർലൻഡിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

Top