ഭാര്യ ആത്മഹത്യ ചെയ്തു ;രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവ് പൊലീസ് അറസ്റ്റിൽ.ഉണ്ണിയുടെ മാതാവും പ്രതിപട്ടികയിൽ

കൊച്ചി: രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവ് പൊലീസ് കസ്റ്റഡിയില്‍. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ കേസിനെ തുടര്‍ന്നാണ് കസ്റ്റഡയില്‍ എടുത്തിരിക്കുന്നത്. കേസിൽ ഉണ്ണി പി രാജൻ ദേവിന്റെ അമ്മയേയും പ്രതിചേർത്തു. പ്രിയങ്കയുടെ സഹോദരൻ വട്ടപ്പാറ പൊലീസിൽ നൽകിയ കേസിലാണ്‌ അറസ്‌റ്റ്‌ . അങ്കമാലിയിലെ വീട്ടിൽ നിന്നാണ്‌ അറസ്റ്റ്‌ ചെയ്തത്‌.നെടുമങ്ങാട് ഡവൈഎസ്പിയാണ് അങ്കമാലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

പ്രിയങ്കയെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഗുരുതരമായി ഉണ്ണി മര്‍ദ്ദിച്ചിരുന്നു എന്നാണ് കുടുംബക്കാര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. മര്‍ദ്ദനത്തിന് ശേഷം രാത്രി മുഴുവന്‍ പുറത്തു നിര്‍ത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഹോദരനാണ് പ്രിയങ്കയെ കൂട്ടികൊണ്ട് പോരാന്‍ അങ്കമാലിയില്‍ എത്തിയത്. പ്രിയങ്ക വളരെ അവശായിരുന്നെന്നും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. വെമ്പായത്ത് എത്തിയ ശേഷമാണ് സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

പരാതി നല്‍കിയ ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്ക മരണപ്പെട്ടത്. വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിരുന്നു.

ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയതിന്റെ പിറ്റേന്നാണ്‌ പ്രിയങ്ക ആത്മഹത്യ ചെയ്തത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മർദിക്കാറുണ്ടെന്ന്‌ പരാതിയിലുണ്ട്‌. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ഉണ്ണിക്കെതിരെ ചുമത്തിയിട്ടുള്ളത്.2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.

Top