ലണ്ടന്‍: കൊറോണ വൈറസിനെതിരെയുള്ള ലോകത്തിന്റെ പോരട്ടത്തിന് ഇടയിൽ ബ്രിട്ടണിലെമ്പാടും അഞ്ചാം പനി പടര്‍ന്നു പിടിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത് . മലയാളികള്‍ക്ക് രോഗം പിടിക്കാനുള്ള സാധ്യത കൂടുതല്‍ ഉള്ളതിനാൽ പ്രവാസികൾ വലിയ ഭീതിയിൽ ആണ് . അഞ്ചാം പനി സാരമായാൽ കാഴ്‌ചക്കുറവ് മുതൽ ശ്വാസകോശത്തിലെ അണുബാധയേറി മരണം പോലുമുണ്ടാകാം. മാതാവിന് ഗർഭാവസ്‌ഥയിൽ ഉണ്ടാകുന്ന റുബെല്ല ഗർഭസ്‌ഥശിശുവിന് സ്‌ഥിരമായ അന്ധത, ബധിരത, ഹൃദയവൈകല്യം, ബുദ്ധിമാന്ദ്യം എന്നിവ ഉണ്ടാക്കും. ഇതുവരെ എംഎംആര്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഉടന്‍ ജിപിയെ കണ്ട് നിങ്ങള്‍ക്കും കുട്ടികള്‍ക്കും എടുക്കാം.
അഞ്ചാം പനി പല രാജ്യങ്ങളിലായി പടര്‍ന്ന് പിടിക്കുകയാണ്. ബ്രിട്ടനടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. പലയിടത്തും അഞ്ചാം പനിക്കുള്ള വാക്‌സിനുകളും മുടങ്ങി കിടക്കുകയാണ്. യൂനിസെഫ് നിര്‍ണായക കാര്യങ്ങള്‍ അഞ്ചാം പനിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. കാര്യങ്ങള്‍ അവഗണിച്ചാല്‍ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് യൂനിസെഫ് പറയുന്നത്. കൊറോണയേക്കാള്‍ അപകടകരമാകും ഇപ്പോവത്തെ സാഹചര്യമെന്നാണ്. അതേസമയം ബ്രിട്ടനില്‍ വാക്‌സിനേഷന്‍ മുടങ്ങിയതിലൂടെ രോഗം ഗുരുതരമാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
കൊറോണവൈറസ് ലോക രാജ്യങ്ങളുടെ മെഡിക്കല്‍ രംഗത്തെ താളം തെറ്റിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഒരുവശത്ത് കൂടി അഞ്ചാം പനിയെന്ന മഹാമാരി വീണ്ടും വ്യാപിക്കുന്നത്. പലയിടത്തും വാക്‌സിനേഷനുകള്‍ മുടങ്ങിയെന്ന് യൂനിസെഫ് പറയുന്നത്. 37 രാജ്യങ്ങളിലായി 117 മില്യണ്‍ കുട്ടികളാണ് വാക്‌സിനേഷന്‍ മുടങ്ങി കിടക്കുന്നത്. ഇവര്‍ക്ക് എന്തും സംഭവിക്കാമെന്നാണ് യൂനിസെഫ് പറയുന്നത്. വേണ്ടത്ര മരുന്നുകളോ ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളോ ഒരുരാജ്യത്തും നിലവിലില്ല. എല്ലാവരും കൊറോണയെ നേരിടാനുള്ള ശ്രമത്തിലാണ്.
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അഞ്ചാം പനി കത്തിപടരുകയാണെന്ന് യൂനിസെഫ് പറഞ്ഞു. അഞ്ചാം പനിയുടെ എംഎംആര്‍ വാക്‌സിന്‍ പലയിടത്തും നല്‍കാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടന് അഞ്ചാം പനി മുക്ത രാജ്യമെന്ന പേരും ഇതോടെ നഷ്ടമായിരിക്കുകയാണ്. കടുത്ത രീതിയിലുള്ള രോഗബാധ കാരണം മരണനിരക്ക് കൂടാനാണ് സാധ്യത. ബ്രിട്ടനില്‍ അസാധാരണമായ രീതിയിലാണ് രോഗവളര്‍ച്ച. കടുത്ത പനി, ശരീരത്തില്‍ തടിച്ചുപൊങ്ങുക, ചുമ എന്നിങ്ങനെയാണ് രോഗലക്ഷണങ്ങള്‍. രണ്ട് എംഎംആര്‍ വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചാല്‍ ഈ രോഗത്തെ പ്രതിരോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ലോകാരോഗ്യ സംഘടന കാര്യങ്ങള്‍ ഗൗരവമാണെന്ന് സൂചിപ്പിക്കുന്നു. അഞ്ച് വയസ്സുള്ള കുട്ടികളില്‍ ആദ്യ ഡോസ് കുത്തിവെപ്പ് നടത്തിയിിട്ടുണ്ട്. എന്നാല്‍ 87.4 ശതമാനം കുട്ടികളിലും രണ്ടാം ഡോസ് നല്‍കിയിട്ടില്ല. കടുത്ത തോതില്‍ ശരീരത്തിലാകെ പടരുന്ന രോഗമാണ് അഞ്ചാം പനി. വാക്‌സിന്‍ കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതകങ്ങള്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം തല്‍ക്കാലം അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍ പ്രതിരോധ മരുന്ന് നല്‍കുന്നത് നിര്‍ത്തിവെക്കാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
24 രാജ്യങ്ങലാണ് ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്നത്. വലിയ തോതിലാണ് ഇവിടെ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗ്ലാദേശ്, ബ്രസീല്‍, ബൊളീവിയ, കമ്പോഡിയ, ചാഡ്, ചിലി, കൊളംബിയ, ജിബൂത്തി, ഡൊമിനിക്കന്‍ റിപബ്ലിക്ക്, കോംഗോ, എത്യോപ്യ, ഹോണ്ടുറാസ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലെബനലന്‍, മാലിദ്വീപ്, മെക്‌സിക്കോ, നേപ്പാള്‍, നൈജീരിയ, പരാഗ്വെ, സൊമാലായി, സൗത്ത് സുഡാന്‍, യുക്രൈന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ രോഗം മൂര്‍ധ്യനാവസ്ഥയിലാണ്. ഇനിയും നിരവധി രാജ്യങ്ങള്‍ പ്രതിസന്ധിയിലേക്ക് വീഴുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
കൊറോണവൈറസിന്റെ വ്യാപ്തി വലുതാണ്. ഈ അവസരത്തില്‍ അഞ്ചാം പനിയുടെ വാക്‌സിനേഷന്‍ വീണ്ടും ആരംഭിക്കണം. ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് ആദ്യം വാക്‌സിനുകള്‍ നല്‍കണം. കുട്ടികളുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണ്. ഇതിന്റെ തോത് കുറയ്ക്കാന്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ ആരോഗ്യ രംഗത്ത് വന്നിരിക്കുന്ന അധിക സമ്മര്‍ദവും സേവനങ്ങളും ഇതിനെ ബാധിക്കാതെ നോക്കണമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ജൊവാന റിയ പറഞ്ഞു. അതല്ലെങ്കില്‍ രണ്ടാമതൊരു മഹാമാരിയെ ലോകം നേരിടേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
ബ്രിട്ടന്‍ അതിവേഗം ഇതിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. നിത്യേനയുള്ള വാക്‌സിനേഷനില്‍ എംഎംആറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചാം പനി വീണ്ടും വര്‍ധിക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് വിഭാഗം ഡോക്ടര്‍ മേരി റംസി പറഞ്ഞു. ബ്രിട്ടനില്‍ ഈ അവസരത്തില്‍ അഞ്ചാം പനി കൂടി സജീവമായാല്‍ കുട്ടികളുടെ ജീവന്‍ കൂടി അപകടത്തിലാവും. കൊറോണ ബാധിച്ച് പതിനായിരത്തിലധികം പേര്‍ ബ്രിട്ടനില്‍ മരിച്ചിട്ടുണ്ട്. കുട്ടികള്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെടുന്നുണ്ടെങ്കിലും അഞ്ചാം പനി അവരെ തളര്‍ത്തുന്നുണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു.
അഞ്ചാം പനി സാരമായാൽ കാഴ്‌ചക്കുറവ് മുതൽ ശ്വാസകോശത്തിലെ അണുബാധയേറി മരണം പോലുമുണ്ടാകാം. മാതാവിന് ഗർഭാവസ്‌ഥയിൽ ഉണ്ടാകുന്ന റുബെല്ല ഗർഭസ്‌ഥശിശുവിന് സ്‌ഥിരമായ അന്ധത, ബധിരത, ഹൃദയവൈകല്യം, ബുദ്ധിമാന്ദ്യം എന്നിവ ഉണ്ടാക്കും. ഇവയെ പൂർണമായും തടയാൻ ഈ ഒരു കുത്തിവെപ്പ് കൊണ്ട് മാത്രം സാധിക്കും.
മീസിൽസ് വാക്സിനേഷന് 56 ശതമാനം മാത്രം കവറേജ് ഉണ്ടായിരുന്ന രണ്ടായിരത്തിൽ ഇന്ത്യയിൽ ഒരു ലക്ഷം കുട്ടികൾ ഈ അസുഖം മൂലം മരിച്ചു. എന്നാൽ 87% കുട്ടികളിലേക്ക് ഈ വാക്സിനേഷന്റെ കവറേജ് എത്തിയ 2015 മരണസംഖ്യ 49000 ആയി കുറഞ്ഞു.