വിദ്യാര്‍ഥികള്‍ക്കു താമസ സൗകര്യവുമായി ഡബ്ലിനില്‍ സിറ്റി സെന്റര്‍ ഒരുങ്ങുന്നു

ഡബ്ലിന്‍: ഡബ്ലിനിന്റെ ഹൃദയ ഭാഗത്ത് 970 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്നതിനായി സൗകര്യം ഒരുക്കുന്നതിന് വേണ്ടി തീരുമാനം എടുത്ത് നാമാ നിയമിച്ച റീസീവര്‍ . പണി പൂര്‍ത്തിയാകുന്നതോടെ ഡബ്ലിനിലെ ഏറ്റവും വലിയ ഓഫ് ക്യാംപസ് സൗകര്യമായി ഇത് മാറും. ഡബ്ലിനിലെ ഡോക് ലാന്റ് മേഖലയിലാണ് പുതിയ കെട്ടിടം ഉയരുന്നത്. ത്രീ അരീനയും പോയന്റ് വില്ലയും കഴിഞ്ഞ് തൊട്ടടുത്തായി സമീപഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസത്തിനായി കെട്ടിടം കാണാനാകും. ഡബ്ലിന്‍ സിറ്റികൗണ്‍സില്‍ കഴിഞ്ഞ ദവസങ്ങളില്‍ ചേര്‍ന്നപ്പോള്‍ പ്ലാനിങിന് അനുമതി നല്‍കിയിരുന്നു.

നാഷണല്‍ കോളേജ് , ട്രിനിറ്റി കോളേജ്, ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്ന് നടക്കാവുന്ന ദൂരം മാത്രമാണ് അക്കോമഡേഷന്‍ സെന്ററിലേക്കുള്ളത്. ഈ സൗകര്യം കൂടി പരിഗണിച്ചാണ് ഇവിടെ തന്നെ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പോയന്റ് ലുവാസ് സ്റ്റോപിലേക്കും ചെറിവുഡിലേക്കും താലയിലേക്കും പോകുന്നതിന് സൗകര്യമുണ്ട്. ഗ്രെയജെഗുര്‍മാന്‍ സ്റ്റുഡന്റ് ക്യാംപസിലേക്കും ക്രോസ് സിറ്റി വികസനം പൂര്‍ത്തിയാകുന്നതോടെ ഇവിടെ നിന്ന് എളുപ്പം എത്താം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേഖലയില്‍ ഉയര്‍ന്ന് നിലവാരമുള്ള കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതിന് നാമാ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ നടപടികളെന്ന് നാമാ ചീഫ് എക്‌സിക്യൂട്ടീവ് മക് ഡോനാഗ് അഭിപ്രായപ്പെട്ടു. മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസത്തിന് സൗകര്യമില്ലെന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്. പുതിയ പ്രൊജക്ട് കൂടുതല്‍ സൗകര്യം നല്‍കുകയും ആവശ്യമുള്ള സ്ഥലത്ത് തന്നെ വരികയു ചെയ്തു.

രണ്ട് ബ്ലോക്ക് ആയാണ് കെട്ടിടങ്ങള്‍ വരുന്നത്. ആറ് മുതല്‍ എട്ട് വരെ നിലകളായിരിക്കും ഉണ്ടാകുക. അഞ്ച് മുതല്‍ എട്ട് വരെ പേര്‍ക്ക് ഉറങ്ങാനാവുന്ന വിധത്തില്‍ സൗകര്യം നല്‍കി ഫ്‌ലാറ്റുകള്‍ ക്ലസ്റ്ററുകളാക്കും.22 ഏക്കറുള്ള മേഖലയില്‍ 75 ശതമാനം സ്ഥലത്തും നാമായ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് താത്പര്യം ഉണ്ട്.

പ്രസ്തുത സ്ഥലം വിന്റര്‍ടൈഡ് ലിമിറ്റഡിന്റെതായിരുന്നു. നിലിവില്‍ ഇത് റസീവര്‍ഷിപ്പിലാണ്.

Top