സൗദി: നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും, ഇല്ലെങ്കില്‍ പണികിട്ടും. വരവില്‍ കവിഞ്ഞ പണം നാട്ടിലേക്ക് അയക്കുന്നവരെ പിടികൂടുമെന്നാണ് സൗദി അധികൃതര്‍ പറയുന്നത്.
കൂടുതലായി അയക്കുന്ന പണം കണ്ടുകെട്ടുകയും പണം അയക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നതായിരിക്കും. ഇവരെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നതുമായിരിക്കും. സൗദി മന്ത്രാലയം, മോണിറ്ററിങ് ഏജന്‍സി, ആഭ്യന്തര മന്ത്രാലയവും തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം അയക്കുന്നവരെ കണ്ടെത്താനായി സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
ബിനാമി ബിസിനസ്സ് വഴിയും മറ്റു അനധികൃത തൊഴിലുകളിലൂടെയും വിദേശികള്‍ വന്‍ തോതില്‍ പണം രാജ്യത്തിന് പുറത്തേക്ക് അയക്കുന്നതായാണ് റിപ്പോര്‍ട്ട്. അനധികൃത പണമൊഴുക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുന്നുമുണ്ട്. ഇതിനെതുടര്‍ന്നാണ് ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കുന്നത്.