സൗദി അറേബ്യയിലെ ഷോപ്പിങ് മാളില്‍ ആരാധികമാരായ യുവതിമാര്‍ക്കൊപ്പം ഫോട്ടോയെടുത്ത യുവ നടന്‍ അറസ്റ്റില്‍

ARREST1 ദമ്മാം: സൗദി അറേബ്യയിലെ ഷോപ്പിങ് മാളില്‍ വനിത ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത കേസില്‍ യുവ നടനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ നിയമം ലംഘിച്ചു അന്യ സ്ത്രീകള്‍ക്കൊപ്പം ചിത്രമെടുത്തെന്ന കുറ്റം ചുമത്തിയാണ് സൗദി സിനിമാ താരം അബ്ദുള്‍ അസിസ് അല്‍ കാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നടനൊപ്പം ആരാധകര്‍ സെല്‍ഫിയെടുക്കുന്നതും, ഇദ്ദേഹത്തെ പൊലീസ് പിടികൂടുന്നതുമായ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമായതും.
കുവൈറ്റ് സ്വദേശിയും നടനുമായ അബ്ദുള്‍ അസീസ് അല്‍ കാസര്‍ കഴിഞ്ഞ ദിവസം സൗദി ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് സംഭവങ്ങള്‍ ആരംഭിച്ചത്. സൗദിയില്‍ ഷോപ്പിങ്ങിനു പറ്റിയ മാള്‍ ഏതാണെന്നു സുഹൃത്തുക്കളോടു ചാറ്റിങ് വഴി തിരക്കിയ ശേഷമാണ് അബ്ദുള്‍ അസീസ് ഇവിടെ എത്തിയത്. ഇവിടെ എത്തിയ ഉടന്‍ തന്നെ ഷോപ്പിങ് മാളില്‍ അളുകള്‍ കൂടുന്നതു കണ്ട മാള്‍ ഉടമ ഇദ്ദേഹത്തിനു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, നിമിഷങ്ങള്‍ക്കകം തന്നെ ഇദ്ദേഹത്തെ വലയം ചെയ്ത് പര്‍ദധാരികളാണ് പെണ്‍കുട്ടികളുടെ സംഘം എത്തുകയായിരുന്നു. തുടര്‍ന്നു, ഇവര്‍ ഇവിടെ എത്തിയ ശേഷം നടനെ ചേര്‍ത്തു നിര്‍ത്തി ചിത്രം പകര്‍ത്തുകയും, സെല്‍ഫി എടുക്കുകയും ചെയ്തു.
ഇതിനിടെ ഇവിടെ എത്തിയ സൗദി പൊലീസ് സംഘം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു നടനെ വലിച്ചു മാറ്റിയ ശേഷം അറസ്റ്റ് ചെയ്തതായി അറിയിക്കുകായിയായിരുന്നു. രാജ്യത്തിന്റെ സദാചാര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കമ്മിഷണറാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട്, കുറ്റം ചുമത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍, കേസില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാകും വരെ സൗദി വിട്ടു പോകരുതെന്ന നിര്‍ദേശമാണ് ഇദ്ദേഹത്തിനു ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ നിയമംലംഘിച്ചു അന്യ സ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തതാണ് ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. വീട്ടില്‍ വൈനുണ്ടാക്കിയ കുറ്റത്തിനു 74കാരനായ ബ്രിട്ടീഷ് പൗരനെ ഒരു വര്‍ഷം തടവിനും, 350 അടിയ്ക്കും ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടൊപ്പം ബ്ലോക്കര്‍ റായിഫ് ബദ്വാരിയ്ക്കും നിയമം ലംഘിച്ചതിനു പത്തു വര്‍ഷം തടവും ആയിരം ചാട്ടയടിയുമാണ് ശിക്ഷവിധിച്ചിരിക്കുന്നത്.

Top