ശൈഖ് മുഹമ്മദിന്റെ സന്ദർശനം; ഇന്ത്യ യു എ ഇ ബന്ധം ഊഷ്മളമാകും: ഡോ. അൻവർ മുഹമ്മദ് ഗർഘാഷ്

റാശിദ് പൂമാടം അബുദാബി

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഇന്ത്യ സന്ദർശിക്കുന്നത് ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ദൃഢവും ഈഷ്മളവുമാക്കാൻ സാഹചര്യമൊരുക്കുമെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ മുഹമ്മദ് ഗർഘാഷ് വ്യക്തമാക്കി. അബുദാബി വിദേശകാര്യ മന്ത്രാലയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യൂ ഡൽഹി, മുംബൈ എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക .വ്യാപാര, രാഷ്ട്രീയ, സുരക്ഷാ സഹകരണം സന്ദർശനം കൂടുതൽ കുറ്റ മറ്റതാക്കും. ഊർജ്ജം, വ്യോമയാനം, സാങ്കേതികവിദ്യ, അടിസ്ഥാന ചെറുകിട, തുടങ്ങിയ മേഖ ലകളിൽ യുഎഇ സഹകരണം പ്രതീക്ഷിക്കുന്നു അദ്ദേഹം പറഞ്ഞു .
യു എ ഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് രാജ്യമാണ് ഇന്ത്യ. ഇന്ത്യയുമായുള്ള ബന്ധം യു എ ഇക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇന്ത്യയും യു എ ഇയും തമ്മിൽ ചരിത്രകാലം മുതൽ വാണിജ്യവ്യാപാര മേഖലകളിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ഈസ്റ്റ് ആന്റ് വെസ്റ്റ് സാമ്പത്തിക ധ്രുവങ്ങൾ തമ്മിലുള്ള പാലം നിർമ്മിക്കുന്നതിനും ഏഷ്യയുമായി ബന്ധം സ്ഥാപിക്കുന്നതിന് മിഡിൽ ഈസറിന്റെ ഒരു കവാടമാണ് ഇന്ത്യ .യു എ ഇ യുടെ ലോകത്തിലെ മൂന്നാമത്തെ പങ്കാളിയാണ് ഇന്ത്യ .കൂടുതൽ സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമായി ഈ സന്ദർശനത്തിനെ കാണുന്നു.നമുക്കു ഭാവിയിൽ മുന്നോട്ട് നോക്കുമ്പോൾ യുഎഇഇന്ത്യ ബന്ധം തന്ത്രപ്രാധാന്യമാണ് .
ശൈഖ് മുഹമ്മദിന്റെ സന്ദർശനത്തോടെ യു എ ഇയും ഇന്ത്യയും തന്ത്രപ്രധാനമായ മേഖലകളിൽ സഹകരണം ഉറപ്പുവരുത്തും. യു എ ഇ സ്വദേശികൾ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഇന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്, ഗർഘാഷ് വ്യക്തമാക്കി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനം വളരെ വിജയകരമായിരുന്നു. ഭീകരവാദ തീവ്രവാദ മേഖലകളിൽ യു എ ഇയും ഇന്ത്യയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. സ്വകാര്യ മേഖലയിലും ഇന്ത്യയുമായി നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ശൈഖ് മുഹമ്മദിന്റെ സന്ദർശനത്തിലെ ചർച്ചകളിൽ പ്രാദേശിക വിഷയങ്ങൾക്കാണ് മുൻതൂക്കം നൽകുക, അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന സംഘത്തിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, യു എ ഇ വിദേശകാര്യ സഹമന്ത്രി, യു എ ഇ തൊഴിൽ വകുപ്പ് മന്ത്രി, യു എ ഇ ധനകാര്യവകുപ്പ് മന്ത്രി, യു എ ഇ സെൻട്രൽ ബേങ്ക് ഗവർണർ, മറ്റു മുതിർന്ന ഉദ്യോസ്ഥർ, വ്യാപാര വാണിജ്യപ്രമുഖർ എന്നിവരാണ് പ്രധാനമായുണ്ടാകുക. സംഘം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യൻ പ്രസിഡന്റ് പ്രണബ് കുമാർ മുഖർജി, വിവിധ വകുപ്പ് മന്ത്രിമാർ എന്നിവരുമായി ചർച്ച നടത്തും. കഴിഞ്ഞ ആഗസ്റ്റിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി യു എ ഇയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് യു എ ഇ സംഘം ഇന്ത്യ സന്ദർശിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top