ക്ഷേത്രത്തില്‍ ഷൂസ് ധരിച്ചു കയറിയ സംഭവം: ഷാറൂഖിനും സല്‍മാനുമെതിരായ നടപടി വിശദീകരിക്കാന്‍ പൊലീസിനോടു കോടതി

മീററ്റ്: ഷൂട്ടിംഗിനായി നിര്‍മിച്ച അമ്പലത്തിന്റെ സെറ്റില്‍ ഷൂസ് ധരിച്ചു കയറിയതിനു ബോളിവുഡ് നടന്മാരായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമെതിരേ പോലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് മീററ്റ് സെഷന്‍സ് കോടതി. ഹിന്ദുമഹാസഭ നല്കിയ ഹര്‍ജി നേരത്തേ മീററ്റിലെ സെഷന്‍സ് കോടതി സ്വീകരിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ കളേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഇരുവരും അമ്പലത്തില്‍ ഷൂസ് ധരിച്ചു കയറിയെന്നു കാണിച്ചാണു നടന്മാര്‍ക്കും ചാനലിനും പരിപാടിയുടെ സംവിധായകനും എതിരേ ഹര്‍ജി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷൂസ് ധരിച്ച് മതപരമായ സ്ഥലങ്ങളില്‍ ആരും കയറാന്‍ പാടില്ല. അത് ഒരു ചാനലില്‍ സംപ്രേഷണം ചെയ്തത് ജനങ്ങളുടെ മതവികാരം വൃണപ്പെടാന്‍ കാരണമാക്കിയെന്നും ഹിന്ദുമഹാസഭ മീററ്റ് യൂണിറ്റ് അധ്യക്ഷന്‍ രജ്പുത് ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍, ചാനലില്‍ സംപ്രേഷണം ചെയ്ത വീഡിയോ ചിത്രീകരിച്ചതു പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെന്നും ക്ഷേത്രത്തിന്റെ രൂപം കൃത്രിമമായി നിര്‍മിച്ചതാണെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു.

Top