പാമ്പുകടിയേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയെ കണ്ട് പേടിച്ച് ആശുപത്രിക്കാര്‍…

ബെയ്ജിംഗ്: പാമ്പുകടിയേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയുടെ വീഡിയോ ആണ് ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്.  പാമ്പുകടിയേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്കായി എത്തിയ യുവതിയെ കണ്ട് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും രോഗികളുമെല്ലാം ഒരുപോലെ പേടിച്ചു. കാരണം മറ്റൊന്നുമായിരുന്നില്ല, തന്നെ കടിച്ച പാമ്പിനെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ചായിരുന്നു യുവതി ആശുപത്രിയിലെത്തിയത്.  പുജിംഗിലാണ് സംഭവം നടന്നത്. തന്നെ കടിച്ചയുടന്‍ യുവതി പാമ്പിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പാമ്പുമായി ആശുപത്രിയിലും എത്തി. ആശുപത്രിയിലെ സിസി ടിവിയിലാണ് യുവതി പാമ്പുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇത് ആരോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. യുവതിയുടെ മുറിവ് സാരമുള്ളതല്ലെന്നും അവര്‍ സുഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പിന്നീട് അറിയിച്ചു.

Top