സ്‌പെയിനിന്റെ രാഷ്ട്രീയത്തില്‍ നിര്‍ണായമാറ്റം: തിരഞ്ഞെടുപ്പി വിജയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കു ഭൂരിപക്ഷം നഷ്ടമായി

മാഡ്രിഡ്: സ്‌പെയിനില്‍ നടന്ന രാജ്യത്തെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറി. രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ 94 ശതമാനവും പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി മരിയാനോ റോജോയുടെ കണ്‍സര്‍വേറ്റീവ് പോപ്പുലര്‍ പാര്‍ട്ടി വിജയം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍, സഭയുടെ ചേംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായത് പാര്‍ട്ടിക്കു തിരിച്ചടിയായി.
തിരഞ്ഞെടുപ്പിന്റെ 94 ശതമാനവും വോട്ടെണ്ണി തീര്‍ന്ന് ഫലം പുറത്തു വന്നപ്പോഴാണ് പ്രധാനമന്ത്രിയുടെ പാര്‍ട്ടി 122 സീറ്റുമായി അധികാരം ഉറപ്പിച്ചത്. എന്നാല്‍, 350 സീറ്റുള്ള സഭയുടെ ചേംബറില്‍ അധികാരം ഉറപ്പിക്കാന്‍ കണ്‍സര്‍വേറ്റീവ് പോപ്പുലര്‍ പാര്‍ട്ടിക്കു ഇനിയും സാധിച്ചിട്ടില്ല. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു തിരഞ്ഞെടുപ്പില്‍ 91 സീറ്റാണ് നേടാന്‍ സാധിച്ചിരിക്കുന്നത്. ആന്റീ ഓസ്‌റ്റേനിറ്റി ശക്തിയായ പോഡെമോന്‍സ് ശക്തമായ പോരാട്ടം കാഴ്ച വെച്ച് 69 സീറ്റ് നേടിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിലെ ഏറ്റവും അപ്രതീക്ഷിത വിധിയായി മാറി.
എന്നാല്‍, 40 സീറ്റ് മാത്രം പ്രവചിച്ചിരുന്ന പോഡമോണ്‍സിനു ഇപ്പോള്‍ ലഭിച്ച അപ്രതീക്ഷിത കുതിപ്പ് അഴിമതിക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ വ്യക്തമായ സ്പാനിഷ് ചിത്രമാണ് ലഭിച്ചിരിക്കുന്നത്. അഴിമതിക്കെതിരെയും പുതിയ ജീവിത ശൈലിക്കും വേദി വാദിച്ചിരുന്ന പോഡമോണ്‍സിനെ ജനങ്ങള്‍ അംഗീകരിക്കുന്നതായി തെളിഞ്ഞതായി നേതാക്കള്‍ വ്യക്തമാക്കി.

Top