മലയാളി വിദ്യാർത്ഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി!!ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനെത്തിയ മാവേലിക്കരക്കാരി പെൺകുട്ടി താമസ സ്ഥലത്ത് മരിച്ച നിലയിൽ!! അനിലയെ മരണം എങ്ങിനെയെന്നറിയാതെ നടുക്കത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും.

കൊച്ചി:മലയാളി വിദ്യാർഥിനിയെ ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചു. കുസാറ്റിലെ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയ അനിലയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനില അച്ചൻകുഞ്ഞിനെ (27) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചൻകുഞ്ഞ് ഒട്ടേറെത്തവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കൾ വൈകിട്ട് ജർമനിയിലെ സമീപവാസിയായ ഒരാളാണു ഫോണിൽ മരണവിവരം അറിയിച്ചത്.ജർമനിയിലെ താമസ സ്ഥലത്താണ് അനിലയുടെ മൃതദേഹം കാണ്ടെത്തിയത്. എന്നാൽ അനില മരിച്ചത് എങ്ങിനെ എന്ന് ഇനിയും ആർക്കും അറിയില്ല. പഠനത്തിലും ജോലിയിലും ബഹു മിടുക്കിയായ അനില കുസാറ്റിൽ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയതായിരുന്നു.

പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ ആണ് 27കാരിയായ അനില അച്ചൻകുഞ്ഞ്. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിൽ നിന്നും ഇനിയും ബന്ധുക്കളും സുഹൃത്തുക്കളും മുക്തരായിട്ടില്ല.  ജർമനി ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസിലെ എംഎസ് വിദ്യാർത്ഥിനിയാണ്. കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി ജർമനിയിൽ പോയത്. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top