ഡബ്ലിൻ : വ്യാപകമായ റവന്യു തട്ടിപ്പ് രാജ്യത്ത് നടക്കുന്നതായി സംശയം .ഫേക്ക് ബെനഫിറ്റുകൾ -റവന്യു റീഫണ്ട് തുടങ്ങിയവ നടത്തുന്നവർ നിരീക്ഷണത്തിലാണ് .അയർലണ്ടിൽ വ്യാപകമായി ടാക്സ് -റവന്യു വെട്ടിപ്പ്നടത്തുന്ന മലയാളികൾ അടക്കമുള്ളവർ നിരീക്ഷണത്തിലാണ് .
റിലീജിയസ് സ്ഥാപനങ്ങളിൽ ഭാരവാഹികളായവർ ഡാറ്റകൾ കളക്റ്റ് ചെയ്ത് അവരിലൂടെ ആണ് തട്ടിപ്പിന് തുടക്കം. ഇവരുടെ ടാക്സ് റീഫണ്ട് ഫേക്കായി നടത്തുന്നത് കൺസൾട്ടൻസികൾ നടത്തുന്ന അകൗണ്ടൻറ് ജോലിക്കാർ ആണ്. വ്യാപകമായി ഫേക്ക് ടാക്സ് ക്ലൈം നടത്തുന്നത് ശ്രദ്ധയിൽ പെട്ടവരെക്കുറിച്ച് അന്വോഷണം നടന്നുകൊണ്ടിരിക്കയാണ് .
You May Like : ബ്‌ളാക്‌മെയില്‍ ചെയ്യാന്‍ വ്യാജ രേഖ നിര്‍മിച്ചു:രണ്ട് പ്രവാസി മലയാളികള്‍ക്ക് എതിരെ പോലീസില്‍ പരാതി
വാടകക്ക് എടുത്ത വീട് സ്വന്തമെന്നു പറഞ്ഞു കൂടുതൽ വാടകക്ക് കൊടുത്ത് പിടിയിലായ റിക്രൂട്ടിങ് ഏജന്റിനെപ്പോലെ മലയാളി തട്ടിപ്പുകാർ കൂടുകയാണ് .നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തിയവർ 1300 യൂറോ വാടകയ്ക്ക് എടുത്തിരുന്ന അപ്പാർട്ട്മെന്റ് സ്വന്തമാണ് എന്ന് വിശ്വസിപ്പിച്ചായിരുന്നു മറ്റൊരു മലയാളി ഫാമിലിക്ക് കൂടിയ വാടകക്ക് കൊടുത്തത് .വാടകക്ക് എടുത്ത ഇവരില്‍ നിന്നും മാസം 1800 യൂറോ വാടക ഈടാക്കുകയും ചെയ്തു.സ്വന്തം വീട് എന്ന നിലയിൽ അറ്റകുറ്റ പണികളും ഈ തട്ടിപ്പുകാരനായ ജോബിൻ നേരിട്ട് തന്നെ ചെയ്തുകൊടുത്തിരുന്നു.രണ്ട് വർഷത്തോളം നേഴ്‌സും കുടുംബവും കൂട്ടാളിയും 500 കൂടുതൽ വാടക വാങ്ങി ആയിരുന്നു തട്ടിപ്പ് .
ഇതേപോലെ അയർലണ്ടിൽ ജോലിക്ക് എത്തുന്നവരുടെ ഡാറ്റകൾ കളക്ട് ചെയ്തു അവരുടെ ടാക്‌സുകൾ ഫേക്കായി അപേക്ഷിച്ച് തട്ടിപ്പു നടത്തുന്ന ചിലർ റവന്യു ഡിപ്പാർട്ട്മെന്റിന്റെ നിരീക്ഷണത്തിലാണ്.
പഠനത്തിനായി വിദ്യാർത്ഥികളെ കൊണ്ടുവരുന്ന ഈ വിരുതനും കൂട്ടാളിയും കുട്ടികളെ വാടകക്ക് എടുക്കുന്ന വീടുകളിൽ കുത്തിനിറച്ച് താമസിപ്പിക്കുകയും അമിത വാടക വാങ്ങുകയും ചെയ്യുന്നു. കൺസൾട്ടൻസിയിലൂടെ എത്തുന്നവരിൽ നിന്നും കഴുത്തറുപ്പൻ പണം വാങ്ങുകയും അവരിവിടെ എത്തിയാൽ യാതൊരു സഹായവും ചെയ്യാറുമില്ല .ഈ വിരുതൻ വളഞ്ഞ വഴിയിലൂടെ മത സ്ഥാപനത്തിൽ കയറിപ്പറ്റുകയും അവിടെ എത്തുന്നവരുടെ ഡാറ്റാ കളക്ട് ചെയ്ത് അവരുടെ ടാക്സ് റീഫണ്ട് തട്ടിപ്പാണ് ഈ വിരുതൻമാർ സ്ഥിരമായി ചെയ്യുന്നത് .
ഇതേവരെ ഈ വർഷം ഇതുവരെ സോഷ്യൽ പേയ്‌മെന്റുകളിൽ തട്ടിപ്പ് നടത്തിലയ 46 മില്യണിലധികം യൂറോ തിരിച്ചുപിടിച്ചു. സോഷ്യൽ വെൽഫെയർ തട്ടിപ്പ് എന്ന് സംശയിക്കുന്ന 4,600 റിപ്പോർട്ടുകൾ പൊതുജനങ്ങളിൽ നിന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചു, ഇതിൽ 75% കൂടുതൽ പരിശോധനക്കായി റഫർ ചെയ്തിട്ടുണ്ട്.
ഒരേപോലെ വഞ്ചനയോ ഒന്നിലധികം ക്ലെയിമിംഗ് കേസുകളോ സംഭവിക്കുമ്പോൾ, കോടതി മുഖാന്തിരം ശിക്ഷ കൊടുക്കാനായി പ്രോസിക്യൂഷൻ നടപടിക്കായി ഗാർഡക്ക് റഫർ ചെയ്യാറുണ്ട് .കൂടാതെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ തന്നെ പ്രോസിക്യൂഷൻ നടപടികൾ എടുക്കാൻ നിർദേശം കൊടുക്കാറുണ്ട് .കഴിഞ്ഞ ജൂലൈ അവസാനം വരെ, 36 കേസുകൾ കോടതിയിൽ തീർപ്പാക്കി, ഇതിൽ 30 കേസുകളിൽ ശിക്ഷിക്കപ്പെട്ടു.2022 ജൂലൈ അവസാനം വരെ ഡിപ്പാർട്ട്‌മെന്റ് തിരിച്ചെടുത്ത ഓവർ പേയ്‌മെന്റുകളുടെ മൂല്യം 46.4 മില്യൺ യൂറോയാണ്.
പലരുടെയും ഡാറ്റകൾ കളക്ട് ചെയ്തു ഫേക്കായി ടാക്സ് റീഫണ്ട് ക്ളയിം ചെയ്യുന്ന സംഘങ്ങൾ കൂടുകയും വ്യാപകമായ റീഫണ്ട് അപേക്ഷകളിൽ സംശയം ഉണ്ടായി നിരീക്ഷിക്കുമ്പോഴാണ് തട്ടിപ്പ് കാര്യത്തിൽ സംശയം ഉയർന്നിരിക്കുന്നത്. മുൻപും സോഷ്യൽ വെൽഫയർ ക്ലൈം തട്ടിപ്പിലൂടെ നേടിയ പലരും പിടിക്കപ്പെട്ടിട്ടുണ്ട് .അതുപോലെ മണി ലോണ്ടറിംഗ് -റവന്യു വിഭാഗം ഇത്തരം തട്ടിപ്പുകാരെ നിരീക്ഷിക്കുകയാണ് .