രാജ്യത്തെ ചെറുനഗരങ്ങള്‍ക്കു പുതുജീവനുമായി സര്‍ക്കാരിന്റെ ടാക്‌സ് ബ്രേക്ക് നയം; പുതിയ വ്യവസായങ്ങളും ബിസിനസുകളും സജീവമായേക്കും

ഡബ്ലിന്‍: രാജ്യത്തെ ചെറു നഗരങ്ങള്‍ക്കു പുതുജീവനുമായി ബജറ്റില്‍ ടാക്‌സ് ബ്രേക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത ബജറ്റില്‍ ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ഉള്‍പ്പെടുത്താനും നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇപ്പോള്‍ തകര്‍ന്നു കിടക്കുന്ന ചെറുനഗരങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികള്‍ ടാക്‌സ് ബ്രേക്കിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിലൂടെ വ്യവസായവും, പ്രദേശത്തെ ചെറുകിട ബിസിനസുകളും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ചെറുകിട – വന്‍കിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു പുതിയ ടാക്‌സ് ബ്രേക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ 13 നു അവതരിപ്പിക്കുന്ന ബജറ്റില്‍ മന്ത്രി മൈക്കിള്‍ നൂനാന്‍ ടാക്‌സ് ബ്രേക്ക് പദ്ധതി അവതരിപ്പിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നു ടൂറിസം ആന്‍ഡ് സ്‌പോട്‌സ് വകുപ്പ് മന്ത്രി മൈക്കിള്‍ റിങ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇത്തരത്തില്‍ ടാക്‌സ് ഇളവുകള്‍ നല്‍കുന്നത് സാമ്പത്തികമായി ചെറു നഗരങ്ങളെ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ സാഹചര്യത്തില്‍ രാജ്യത്തെ ബജറ്റില്‍ ഏര്‍പ്പെടുത്തുന്ന പുതിയ ടാക്‌സ് ബ്രേക്കുകള്‍ ഇത്തരം നഗരങ്ങള്‍ക്കു പുതിയ പ്രതീക്ഷകള്‍ നല്‍കുമെന്നാണ് സാധാരണക്കാരായ ആളുകള്‍ പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത്. ഇതില്‍ കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തി വ്യാവസായിക പദ്ധതികള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top